updated on:2018-03-12 01:58 PM
ഇബ്രാഹിം അബൂബക്കറിന് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി

www.utharadesam.com 2018-03-12 01:58 PM,
ജിദ്ദ: നീണ്ട മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു പോകുന്ന കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലയുടെ സ്ഥാപക നേതാവും കെ.എം.സി.സി. കാസര്‍കോട് ജില്ലാ വൈസ് ചെയര്‍മാനും സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-ജീവ കാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായ ഇബ്രാഹിം അബൂബക്കര്‍ എന്ന ഗസല്‍ ഇബ്രാഹിമിന് കെ.എം.സി.സി. ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ വെച്ച് നടന്ന ചടങ്ങ് പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ചേരങ്കൈ ഷാള്‍ അണിയിച്ചു. ഇബ്രാഹിം അബൂബക്കര്‍ മറുപടി പ്രസംഗം നടത്തി. അബ്ദുല്‍ ഷുക്കൂര്‍ അതിഞ്ഞാല്‍, കാദര്‍ ചെര്‍ക്കള, ജലീല്‍ ബേര്‍ക്ക, റഹീം പള്ളിക്കര, കെ.എം.ഇര്‍ഷാദ്, മൊയ്ദു ബേര്‍ക്ക, അസീസ് ഉപ്പള, ഫര്‍സി അതിഞ്ഞാല്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു.



Recent News
  അബുദാബിയില്‍ അന്തരിച്ചു

  കെ.എം.സി.സി ഇന്‍സ്‌പൈരോ-18 ഇന്ന്‌

  ചെര്‍ക്കളം അബ്ദുല്ല സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം