updated on:2018-03-01 06:37 PM
'യാത്രക്കാരുടെ ബാഗേജുകള്‍ കൊള്ളയടിക്കുന്നത് രാജ്യത്തിന് നാണക്കേട്'

www.utharadesam.com 2018-03-01 06:37 PM,
ദോഹ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗള്‍ഫ് യാത്രക്കാരുടെ ബാഗേജുകള്‍ കൊള്ള ചെയ്യപ്പെടുന്ന സംഭവങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും എയര്‍ ഇന്ത്യ ഒളിച്ചോടുകയാണെന്ന് ഖത്തര്‍ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആരോപിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന ഗള്‍ഫ് യാത്രക്കാരാണ് കരിപ്പൂരില്‍ കൊള്ളക്ക് ഇരയാവുന്നത്. യാത്രക്കാരുടെ ബാഗേജുകള്‍ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ ഇന്ത്യ രാജ്യത്തിന് നാണക്കേടാണെന്നും ഭാരവാഹികള്‍ ചൂണ്ടികാണിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ബഷീര്‍ മജല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരിയാല്‍ സ്വാഗതം പറഞ്ഞു. ബാവ ഹാജി ഉദ്ഘാടനം ചെയ്തു. ഹാരിസ് എരിയാല്‍, ഡി.എസ് അബ്ദുല്ല, അന്‍വര്‍ കടവത്ത്, ഹമീദ് പുത്തൂര്‍ പ്രസംഗിച്ചു.



Recent News
  അബുദാബിയില്‍ അന്തരിച്ചു

  കെ.എം.സി.സി ഇന്‍സ്‌പൈരോ-18 ഇന്ന്‌

  ചെര്‍ക്കളം അബ്ദുല്ല സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം