updated on:2018-02-11 07:14 PM
മോദിക്ക് യു.എ.ഇ.യില്‍ ഊഷ്മള സ്വീകരണം

www.utharadesam.com 2018-02-11 07:14 PM,
അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ. യില്‍ സ്‌നേഹോഷ്മളമായ വരവേല്‍പ്പ്. മോദി സുഹൃത്താണെന്നും അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും യു.എ.ഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കിയെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
യു.എ.ഇ.യെ കെട്ടിപ്പെടുക്കുന്നതില്‍ ഇന്ത്യക്കാര്‍ വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ച് ഒന്നിലധികം തവണ കിരീടാവകാശി സംസാരിച്ചു. ഈ പങ്കിനെക്കുറിച്ചു യു.എ.ഇ.യിലെ ഓരോ പൗരനും ഇന്ത്യക്കാരെ അഭിനന്ദിക്കും. ഇന്ത്യന്‍ സമൂഹത്തെ വിശ്വസിക്കാം ഗോഖല പറഞ്ഞു. ഇന്ത്യയുടെ കഠിനാധ്വാനവും വിശ്വാസയോഗ്യമായ പ്രവര്‍ത്തനവും കിരീടാവകാശി എടുത്തുപറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിരീടാവകാശിയും രാജകുടുംബത്തിലെ പ്രമുഖരും വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാനെത്തിയിരുന്നു. അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് മോദി ഇന്ന് തറക്കല്ലിടും.



Recent News
  അബുദാബിയില്‍ അന്തരിച്ചു

  കെ.എം.സി.സി ഇന്‍സ്‌പൈരോ-18 ഇന്ന്‌

  ചെര്‍ക്കളം അബ്ദുല്ല സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; സംഘാടക സമിതി രൂപീകരിച്ചു

  മഞ്ചേശ്വരം സ്വദേശി ഖത്തറില്‍ അന്തരിച്ചു

  ഫണ്ട് ഉദ്ഘാടനം ചെയ്തു

  ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി 'പഠിപ്പുര ഹരിതപാഠം' പഠന ക്യാമ്പ് സംഘടിപ്പിച്ചു

  ദുബായ് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ 3-ാമത്തെ ബൈത്തുറഹ്മ പുത്തിഗെയില്‍

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

  സാദിഖ് കാവിലിന്റെ നോവല്‍ 'ഔട്ട് പാസ്' ജര്‍മന്‍ ഭാഷയിലേയ്ക്ക്

  സാദിഖ് കാവിലിന്റെ 'ഖുഷി'ക്ക് ബാലസാഹിത്യ പുരസ്‌കാരം

  ഇര്‍ത്തിഫാക്ക്-18 ദുബായില്‍

  മക്ക-കാസര്‍കോട് ഐക്യവേദി രൂപീകരിച്ചു

  ഖുര്‍ആന്‍ പാരായണ മത്സരം നടത്തി

  കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം ഹജ്ജ് വളണ്ടിയര്‍ സംഗമം