updated on:2019-07-11 08:52 PM
വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

www.utharadesam.com 2019-07-11 08:52 PM,
ബദിയടുക്ക: പൊതുതിരഞ്ഞെടുപ്പുകളില്‍ പോലും വോട്ടിങ് മെഷീനില്‍ കുറ്റമറ്റ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ബുദ്ധിമുട്ടുള്ള കാലത്ത് സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിച്ചു താരമായിരിക്കുകയാണ് ബദിയടുക്ക ഹോളി ഫാമിലി സ്‌കൂളിലെ എട്ടാം ക്ലാസ്സുകാരന്‍ ഗഗന്‍ റാം. സ്‌കൂള്‍ പാര്‍ലമെന്റിലേക്ക് സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍, ആര്‍ട്‌സ് സെക്രട്ടറി തുടങ്ങി ഒമ്പതോളം സ്ഥാനങ്ങളിലേക്കാണ് ഗഗന്‍ നിര്‍മ്മിച്ച വോട്ടിങ് മെഷീന്‍ ഉപയോഗിച്ചു ഇലക്ഷന്‍ നടത്തിയത്.
മുതിര്‍ന്നവര്‍ക്ക് പോലും തെറ്റു പറ്റാവുന്ന വോട്ടിംഗ് മെഷീന്‍ ലളിതവും സുതാര്യവുമായ രീതിയില്‍ നിര്‍മ്മിക്കുകയായിരുന്നു ഗഗന്‍ റാം. തിരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രത്തില്‍ നടത്തണമെന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ അമ്പരന്നു പോയെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സവിത അടക്കുമുള്ളവര്‍ പറയുന്നു. പിന്നീട് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഗഗനുള്ള പ്രവീണ്യവും താല്‍പര്യവും അറിഞ്ഞപ്പോള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ചെറുപ്പം മുതലേ ഇലക്ട്രോണിക് ഉപകരണങ്ങളോട് താത്പര്യമുണ്ടായിരുന്ന ഗഗന്‍ സ്വന്തമായി ഓട്ടോമാറ്റിക് വാട്ടര്‍ ലെവല്‍ കണ്‍ട്രോളര്‍, എല്‍.ഇ. ഡി വര്‍ണ്ണ ബള്‍ബുകള്‍ തുടങ്ങി പലതും നിര്‍മ്മിച്ചിട്ടുണ്ട്. കാസര്‍കോട് പെരിയ ഗവ. പോളി ടെക്‌നിക് കോളേജിലെ ഇലക്ട്രിക്കല്‍ വിഭാഗം മേധാവി എം. പുരന്തരയുടേയും കെ. പൂര്‍ണ്ണിമയുടെയും മകനാണ് ഈ മിടുക്കന്‍. ആറാം തരം വിദ്യാര്‍ത്ഥി ഹേമന്ദ് റാം സഹോദരനാണ്.Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'