updated on:2019-07-11 07:13 PM
ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

www.utharadesam.com 2019-07-11 07:13 PM,
കാസര്‍കോട്: ഖസാക്കിന്റെ ഇതിഹാസത്തിലെ കാവിമുണ്ട് ബാഹ്യമായ ഒന്നല്ല, ആന്തരികമാണെന്നും മതപരമല്ല അത് മതേതരത്വത്തിന്റെ പ്രതീകമാണെന്നും പ്രശസ്ത നോവലിസ്റ്റ് ഡോ.അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ഈവനിംഗ് കഫേ സംഘടിപ്പിച്ച ഖസാക്ക്-കാലവും കാവിമുണ്ടും എന്ന സാഹിത്യ ചര്‍ച്ചയില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.വി വിജയന്റെ ബിംബങ്ങള്‍ മുസ്ലിം മതവുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ തന്നെ നോവലില്‍ പറയുന്ന കാവിമുണ്ട് ഒരിക്കലും ഒരു മതത്തിന്റെ പ്രതീകമാവാന്‍ ഇടയില്ല. ഖസാക്ക് മുതല്‍ ഇങ്ങോട്ടുള്ള മിക്ക നോവലുകളിലും മതേതരമായ ബിംബങ്ങള്‍ കൊണ്ടുവരാന്‍ ഒ.വി വിജയന് കഴിഞ്ഞിട്ടുണ്ടെന്നും അപ്പുകിളിക്ക് ഏത് മതത്തിലും പറക്കാന്‍ പറ്റുന്നത് ഒ.വി വിജയന്റെ മതേതര മനസ്സ് വെളിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. എം.വി ബെന്നി അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍ സ്വാഗതവും വി.വി പ്രഭകാരന്‍ നന്ദിയും പറഞ്ഞു. നാരായണന്‍ പേരിയ, എരിയാല്‍ അബ്ദുല്ല, ബാലകൃഷ്ണന്‍ ചെര്‍ക്കള, മുജീബ് അഹ്മദ്, രവീന്ദ്രന്‍ പാടി, ഗോവിന്ദന്‍ രാവണേശ്വരം, ദിനേഷന്‍ നീലേശ്വരം, അഷ്‌റഫ് അഞ്ചില്ലത്ത്, വിദ്യ ടീച്ചര്‍, ഇന്ദിരാ പ്രദീപ്, സതീഷന്‍ പൊയ്യക്കോട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സാംസ്‌കാരിക, മാധ്യമ, സാമൂഹ്യ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'