updated on:2019-07-08 08:59 PM
നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി

www.utharadesam.com 2019-07-08 08:59 PM,
ചെങ്കള: ചെങ്കള പഞ്ചായത്തും മുനിസിപ്പല്‍ അതിര്‍ത്തിയും അവസാനിക്കുന്ന നായന്മാര്‍മൂല ടൗണില്‍ ദിവസവും നൂറ് കണക്കിന് യാത്രക്കാരും കച്ചവടക്കാരും സ്‌കൂള്‍ കുട്ടികളുമടക്കം റോഡ് മുറിച്ചു കടക്കാന്‍ വളരെയധികം പ്രയാസപ്പെടുകയാണ്. നിരവധി അപകടങ്ങള്‍ നടന്ന സ്ഥലവുമാണ്. വാഹനങ്ങളുടെ മത്സരയോട്ടത്തില്‍ റോഡ് മുറിച്ച് കടക്കാന്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വരുന്നു. ഒരു പൊലീസുകാരന്‍ ട്രാഫിക് നിയന്ത്രിക്കാന്‍ പാടുപെടുന്നത് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കുന്നില്ല. അതിനാല്‍ നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനം ഉണ്ടാക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ചെങ്കള പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡണ്ട് കെ.എച്ച് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹനീഫ്, ശിവദാസ് ഉണ്ണി പ്രസംഗിച്ചു. ഹര്‍ഷാദ് സ്വാഗതവും നാസര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ദാമോദരന്‍ (പ്രസി.), കബീര്‍.കെ.എച്ച് (വൈ.പ്രസി), ഹര്‍ഷാദ് (സെക്ര.), കൃഷ്ണന്‍ എടനീര്‍ (ജോ.സെക്ര.).



Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  'വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ഉറപ്പാക്കണം'