updated on:2019-07-08 01:33 PM
പി.എം. അബ്ദുല്‍ നാസറിന് ലയണ്‍സ് ക്വസ്റ്റ് ചാമ്പ്യന്‍ അവാര്‍ഡ്

www.utharadesam.com 2019-07-08 01:33 PM,
കാഞ്ഞങ്ങാട്: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ അധ്യാപക പരിശീലന പരിപാടിയായ ലയണ്‍സ് ക്വസ്റ്റ് പരിപാടിയുടെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318ഇ യുടെ ചെയര്‍മാനും ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് അംഗവുമായ അബ്ദുല്‍ നാസറിന് മികച്ച പ്രവര്‍ത്തനത്തിനുള്ള ലയണ്‍സ് അന്താരാഷ്ട്ര പ്രസിഡണ്ടിന്റെ ലയണ്‍സ് ക്വസ്റ്റ് ചാമ്പ്യന്‍ അവാര്‍ഡ്. കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ മൂല്യങ്ങളിലൂന്നിയ വിദ്യാഭ്യാസവും സംസ്‌കാര സമ്പന്നതയും നല്‍കുവാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്ന പരിപാടിയാണ് ലയണ്‍സ് ക്വസ്റ്റ്. ഇന്ത്യയിലുടനീളം തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ലയണല്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ക്വസ്റ്റ് അധ്യാപക പരിശീലന പരിപാടി നടത്തി വരുന്നു. കാഞ്ഞങ്ങാട് അതിഞ്ഞാല്‍ സ്വദേശിയാണ് പി.എം. അബ്ദുല്‍ നാസര്‍. ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ സ്ഥാപകമെമ്പറും ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ മുന്‍ പ്രസിഡണ്ടുമായിരുന്നു. 14ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഗണേഷ് കണിയാറക്കല്‍ അറിയിച്ചു.



Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി