updated on:2019-07-07 06:21 PM
അധ്യാപകര്‍ സ്വഭാവഗുണത്തില്‍ മാതൃകയാകണം -ജിഫ്‌രി തങ്ങള്‍

www.utharadesam.com 2019-07-07 06:21 PM,
കാസര്‍കോട്: അധ്യാപകര്‍ സ്വഭാവ ഗുണങ്ങളിലും വ്യക്തിത്വത്തിലും മാതൃകയാകണമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പാരായണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്ന് വേണ്ടി മദ്രസകളില്‍ നടപ്പിലാക്കുന്ന 'തഹ്‌സീനുല്‍ ഖിറാഅ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം റഹ്മാനിയ നഗര്‍ ദാറുല്‍ ഉലൂം മദ്രസയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകര്‍ ദീനിന്റെ സമര്‍പ്പണത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട ഖാദിമീങ്ങളാണെന്നും അദ്ദേഹം ഉണര്‍ത്തി.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എം.എ. ഖാസിം മുസ്ല്യാര്‍ പദ്ധതി വിശദീകരണം നടത്തി. ടി.പി. അലി ഫൈസി അധ്യക്ഷതവഹിച്ചു. എം.എസ്. തങ്ങള്‍ ഓലമുണ്ട, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ഹാഷിം ദാരിമി ദേലംപാടി, ലത്തീഫ് മൗലവി ചെര്‍ക്കള, അബൂബക്കര്‍ സാലൂദ് നിസാമി, അഷ്‌റഫ് മൗലവി മര്‍ദ്ദള, മൊയ്തീന്‍ കൊല്ലമ്പാടി, ജമാല്‍ ദാരിമി ആലംപാടി, മൂസ സഈദി, ഹാരിസ് ദാരിമി ബെദിര, അബൂബക്കര്‍ ഹാജി സംപ്യ, ഫാറൂഖ് സഅദി, സഈദ് ഫൈസി, മുഹമ്മദ് ഫൈസി കജ തുടങ്ങിയവര്‍ സംസാരിച്ചു.Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി