updated on:2019-07-04 07:33 PM
ലയണിസം സാമൂഹ്യ ചുറ്റുപാടുകളില്‍ മാറ്റം വരുത്തുമെന്ന് എന്‍.എ.ഹാരിസ് എം.എല്‍.എ

www.utharadesam.com 2019-07-04 07:33 PM,
കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകത്താകമാനം സാമൂഹ്യപരമായി മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് ബാംഗ്ലൂര്‍ ശാന്തി നഗര്‍ എം.എല്‍.എയും ബി.എം.ടി.സി ചെയര്‍മാനുമായ എന്‍.എ.ഹാരിസ് പറഞ്ഞു. ഹോട്ടല്‍ ലളിതില്‍ നടന്ന ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്ന എം.എല്‍.എ. പ്രസിഡണ്ട് ജലീല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാറൂഖ് കാസ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ ഡിസ്ട്രിക്ക് ഗവര്‍ണര്‍ കവിതാ ശാസ്ത്രി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.
ഹോം ഫോര്‍ ഹോം ലെസ്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം എന്‍.എ. ഹാരിസ് നിര്‍വ്വഹിച്ചു. മികച്ച യുവ സംരംഭകനുള്ള ലയണ്‍സ് യംഗ് എന്റര്‍പ്രണര്‍ അവാര്‍ഡ് എം.എം.നൗഷാദിന് സമ്മാനിച്ചു.
സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സി.എല്‍.ഹമീദ്, പ്രളയ സമയത്ത് 10 ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങള്‍ ദാനം ചെയ്ത ഐവ സില്‍ക്‌സ് എം.ഡി.അഷ്‌റഫ് ഐവ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. ഷാഫി എ. നെല്ലിക്കുന്ന് വരച്ച എന്‍.എ. ഹാരിസിന്റെ ഛായാ ചിത്രം ചടങ്ങില്‍ സമ്മാനിച്ചു.
റീജ്യണല്‍ ചെയര്‍പേര്‍സണ്‍ അഡ്വ.വിനോദ് കുമാര്‍, സോണ്‍ ചെയര്‍പേര്‍സണ്‍ എം.ബി.ഹനീഫ്, കെ.സി.ഇര്‍ഷാദ്, എ.കെ.ഫൈസല്‍, റഹീസ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഷരീഫ് കാപ്പില്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ തെക്കില്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍ : സി.എല്‍.റഷീദ് (പ്രസിഡണ്ട്), ഫാറൂഖ് കാസ്മി, എ.കെ, ഫൈസല്‍, സാജിദ് മുഹമ്മദ് (വൈ.പ്രസി.), അബ്ദുല്‍ ഖാദര്‍ തെക്കില്‍ (സെക്ര.), മഹമൂദ് എരിയാല്‍ (ജോ. സെക്ര.), എം.എം.നൗഷാദ് (ട്രഷ.), പി.ആര്‍.ഒ: ഷാഫി എ.നെല്ലിക്കുന്ന്, ടാമെര്‍: എം.എ സിദ്ദീഖ്, ടെല്‍ ട്വിസ്റ്റര്‍: ടി.എ. ആസിഫ്, മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍: കെ.സി.ഇര്‍ഷാദ്, അഡ്മിനിസ്‌ട്രേറ്റര്‍: സി.യു.മുഹമ്മദ്.Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി