updated on:2019-07-04 07:16 PM
സാറാ അബൂബക്കറിന്റെ ഹര്‍ജിയില്‍ 'ബ്യാരി' സിനിമാ പ്രദര്‍ശനത്തിന് വിലക്ക്

www.utharadesam.com 2019-07-04 07:16 PM,
കാസര്‍കോട്: കര്‍ണാടകയിലെ പ്രശസ്ത എഴുത്തുകാരിയും കാസര്‍കോട് സ്വദേശിനിയുമായ സാറ അബൂബക്കറിന്റെ ഹര്‍ജിയെ തുടര്‍ന്ന് 'ബ്യാരി' എന്ന സിനിമയുടെ പ്രദര്‍ശനം മംഗളൂരു അഡീഷണല്‍ സെഷന്‍സ് കോടതി തടഞ്ഞു. ' ചന്ദ്രഗിരിയ തീരദല്ലി' (ചന്ദ്രഗിരിയുടെ തീരത്ത്) എന്ന താനെഴുതിയ നോവലിലെ ചില ഭാഗങ്ങളും കഥാ തന്തുവും ആസ്പദമാക്കി തന്റെ അനുമതിയില്ലാതെയാണ് ബ്യാരി നിര്‍മ്മിച്ചതെന്ന സാറാ അബൂബക്കറിന്റെ പരാതിയെ തുടര്‍ന്നാണ് സിനിമയുടെ പ്രദര്‍ശനം തടഞ്ഞത്. 2011 ജൂണ്‍ 9നാണ് ബ്യാരി റിലീസ് ചെയ്തത്. അനുമതിയില്ലാതെ തന്റെ രചനയെ ആസ്പദമാക്കി സിനിമ നിര്‍മ്മിച്ചതായി വ്യക്തമായതോടെ സാറാ അബൂബക്കര്‍ നിയമനടപടിക്ക് ഒരുങ്ങുകയായിരുന്നു. 1984 ലാണ് സാറാ അബൂബക്കര്‍ ചന്ദ്രഗിരിത്തീരത്ത് എന്ന നോവല്‍ എഴുതിയത്. നോവല്‍ ഏറെ ശ്രദ്ധേയമായിരുന്നു. സാറാ അബൂബക്കറിന്റെ ഹര്‍ജി പരിഗണിച്ച കോടതി സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് സംവിധായകന്‍ സുവീരനും നിര്‍മ്മാതാവ് അല്‍ത്താഫ് ഹുസൈനും നിര്‍ദ്ദേശം നല്‍കി.



Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി