updated on:2019-07-04 01:45 PM
കെട്ടിട നിര്‍മ്മാണ അനുമതിയിലെ അനാവശ്യ കാലതാമസവും അഴിമതിയും അവസാനിപ്പിക്കണം-ലെന്‍സ്‌ഫെഡ്

www.utharadesam.com 2019-07-04 01:45 PM,
കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും കെട്ടിട നിര്‍മ്മാണ അനുമതിയിലെ അനാവശ്യ കാലതാമസവും അഴിമതിയും അവസാനിപ്പിക്കണമെന്ന് ലെന്‍സ്‌ഫെഡ് ജില്ലാ കമ്മിറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആന്തൂര്‍ നഗരസഭയിലെ കെട്ടിട നിര്‍മ്മാണ അനുമതിയുമായി ബന്ധപ്പെട്ട സാജന്റെ ആത്മഹത്യ ഗൗരവമുള്ള വിഷയമായിട്ടാണ് സംഘടന കാണുന്നത്.
ഉദ്യോഗസ്ഥ പ്രമാണിത്വത്തിന്റെയും ഭരണാധികാരികളുടെയും ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ സമീപനത്തില്‍ നിന്നും ഉണ്ടായ വേദനാജനകമായ അനുഭവം പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്ത് രണ്ടു തരം കെട്ടിട നിര്‍മ്മാണ ചട്ടങ്ങളാണ് ഉള്ളത്. ഒന്ന് കേരള മുനിസിപ്പല്‍ ബില്‍ ഡിംഗ് റൂള്‍, രണ്ടാമത്തേത് കേരള പഞ്ചായത്തുരാജ് ബില്‍ഡിംഗ് റൂള്‍.
കെട്ടിട നിര്‍മ്മാണ അനുമതിക്കായി പ്ലാന്‍ സമര്‍പ്പിച്ചാല്‍ നേരത്തേ ഒരു മാസം കൊണ്ട് തീര്‍പ്പാക്കണമെന്നും ഇപ്പോള്‍ 15 ദിവസം കൊണ്ട് തീര്‍പ്പാക്കണമെന്നുമുണ്ട്.
ഇവിടെ പലതും നിയമങ്ങളുടെ കുറവുകൊണ്ടല്ല സംഭവിക്കുന്നത്. ഉദ്യോഗസ്ഥ വീഴ്ചകള്‍, ലൈസന്‍സികള്‍ അനുവഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവ പരിശോധിക്കണം. ഓണ്‍ലൈന്‍ പ്ലാന്‍ സമര്‍പ്പണ സംവിധാത്തിലെ അപാകതകള്‍ പരിഹരിക്കണം.
ബഹുനില കെട്ടിടങ്ങളുടെ അനുമതിക്കായി വിവിധ ഏജന്‍സികള്‍ ഏകോപിപ്പിക്കണം. ഇത്തരം വിഷയങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും സംഘടന ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എ.സി. ജോഷി, സംസ്ഥാന ട്രഷറര്‍ സി.എസ്. വിനോദ് കുമാര്‍, എന്‍.വി. പവിത്രന്‍, എ. ദിവാകരന്‍, കെ. സുരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി