updated on:2019-07-03 01:48 PM
ജി.എസ്.ടി ഡേ: സെമിനാര്‍ സംഘടിപ്പിച്ചു

www.utharadesam.com 2019-07-03 01:48 PM,
കാസര്‍കോട്: രാജ്യത്ത് ജി.എസ്.ടി. നിലവില്‍ വന്നിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായ ജുലായ് ഒന്നിന് കാസര്‍കോട് ജി.എസ്.ടി. വകുപ്പിലെ ജീവനക്കാരുടെ കലാ സാംസ്‌കാരിക സംഘടനയായ 'പ്രഗതി' ജി.എസ്.ടി. ദിനമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായി 'ജി.എസ്.ടി: പ്രയോഗം, അനുഭവം, പ്രതീക്ഷ' എന്ന വിഷയത്തില്‍ കാസര്‍കോട് വ്യാപാര ഭവനില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ജി.എസ്.ടി. വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ എ.വി. പ്രഭാകരന്റെ അധ്യക്ഷതയില്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ. മധു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഇന്റലിജന്റ്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ സി.എം. സുനില്‍കുമാര്‍ വിഷയം അവതരിപ്പിച്ചു.
പ്രഗതി സെക്രട്ടറി മധു കരിമ്പില്‍ മോഡറേറ്ററായി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അഹമ്മദ് ഷെരീഫ്, വ്യാപാരി വ്യവസായ സമിതി പ്രതിനിധി കെ.എച്ച്. മുഹമ്മദ്, എ. കൃഷ്ണന്‍ നായര്‍, എം.കെ. ബേബി, വി.സുധീര്‍, കെ.വി. പത്മേഷ്, അഡ്വ. എം. മോഹനന്‍ നമ്പ്യാര്‍, മോഹന്‍ കോളിക്കര, പ്രഗതി പ്രസിഡണ്ട് പി.സി. ജയരാജന്‍, ജോയിന്റ് സെക്രട്ടറി നാരായണന്‍ നമ്പ്യാര്‍ സംസാരിച്ചു. തുടര്‍ന്ന് ചരക്ക് സേവന നികുതി സമ്പ്രദായം സംബന്ധിച്ച സംശയങ്ങള്‍ക്ക് വകുപ്പ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.



Recent News
  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു

  ഭൂജലക്ഷാമം: കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ 3 ലക്ഷം മുളകള്‍ നടും

  വോട്ടിങ് മെഷീനില്‍ സ്‌കൂള്‍ ഇലക്ഷന്‍ നടത്തി താരമായി എട്ടാം ക്ലാസ്സുകാരന്‍

  ഡോ. അബ്ദുല്‍ ജലീലിന് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ബഹുമതി

  ഖസാക്കിലെ കാവിമുണ്ട് മതേതരത്വത്തിന്റെ പ്രതീകം -ഡോ. അംബികാസുതന്‍ മാങ്ങാട്

  ശക്തമായ വോട്ടെടുപ്പ്; കെ.അഹ്മദ് ഷെരീഫ് വീണ്ടും പ്രസിഡണ്ട്

  രക്തമൂല കോശ സാമ്യ നിര്‍ണ്ണയ ക്യാമ്പ് നടത്തി

  നായന്മാര്‍ മൂല ടൗണില്‍ ഓട്ടോമെറ്റിക് ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കണം-വ്യാപാരി വ്യവസായി സമിതി