updated on:2019-06-11 09:12 PM
നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

www.utharadesam.com 2019-06-11 09:12 PM,
കാസര്‍കോട്: നഗരത്തിനോട് തൊട്ടൊരുമ്മി നില്‍ക്കുന്ന പള്ളം പ്രദേശത്ത് വെളിച്ച വിപ്ലവം കൊണ്ട് വന്ന് യുവാക്കള്‍. റെയില്‍വേ അണ്ടര്‍ പാസിങ്ങ് നിര്‍മ്മിച്ചതോടെ പള്ളത്ത് കുടുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകയാണ്. പ്രവാസികളും പള്ളം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും ക്ലബ്ബ് ഭാരവാഹികളും നാട്ടുകാരും കൈകോര്‍ത്ത് ട്രാഫിക്ക് ജാഗ്ഷന്‍ മുതല്‍ പള്ളം പൊതുശ്മശാനം വരെയുള്ള സ്ഥലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. 10 ലക്ഷം രൂപ ചെലവിട്ട് എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു. കാലപ്പഴക്കമുണ്ടായിരുന്ന വിളക്കുകള്‍ മാറ്റി. ട്രാഫിക്ക് ജംഗ്ഷനില്‍ നിന്ന് പള്ളം റോഡിലേക്ക് തിരിയുന്നിടത്ത് നാനാദിക്കുകളിലുള്ള പ്രധാന സ്ഥലങ്ങളുടെ പേരുകളും ദിശയും ദൂരവും കാട്ടുന്ന സൈന്‍ ബോര്‍ഡും സ്ഥാപിച്ചു. പള്ളം പുഴക്കരയില്‍ നിന്ന് നെല്ലിക്കുന്ന് ഭാഗത്തേക്കുള്ള റോഡ്, കസബ കടപ്പുറത്തേക്ക് പോകുന്ന പുതിയ പാത, പള്ളം-കസബ പാലം എന്നീ സ്ഥലങ്ങളില്‍ വിളക്കുകള്‍ ഉടന്‍ സ്ഥാപിക്കും. ഒരു ഘട്ടത്തില്‍ പൂട്ടി പോവുമായിരുന്ന പള്ളം തന്‍വീറുല്‍ ഇസ്ലാം എല്‍.പി. സ്‌കൂളിനെ നവീകരിച്ച് ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടുത്തി നല്ല രീതിയില്‍ നിലനിര്‍ത്തി. ഇംഗ്ലീഷ് മീഡിയത്തിനായി തന്നെ പുതിയ കെട്ടിടം പണിയാനും ഉദ്ദേശിക്കുന്നുണ്ട്. കളിക്കാന്‍ ഇടമില്ലാത്ത കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി പള്ളം ഗ്രൗണ്ട് അധികൃതരുടെ അനുവാദത്തോടെ നവീകരിച്ചു. ഇതിന് നെല്ലിക്കുന്ന്, കസബ, തായലങ്ങാടി പ്രദേശത്തുള്ളവരും ക്ഷേത്ര, പള്ളി കമ്മിറ്റി, മറ്റു ക്ലബുകള്‍ സഹകരണം നല്‍കി വരുന്നുണ്ട്. പള്ളം വെളിച്ച വിപ്ലവത്തിലേക്ക് കടക്കുമ്പോള്‍ അത് നാടിന് ഉത്സവമായി മാറുകയാണ്.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി

  ഹൃദ്യാലക്ഷ്മിയെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനുമോദിച്ചു