updated on:2019-06-11 08:14 PM
വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

www.utharadesam.com 2019-06-11 08:14 PM,
കാഞ്ഞങ്ങാട്: സ്വപ്‌നങ്ങള്‍ കാണുമ്പോള്‍ ലക്ഷ്യത്തിലെത്താനും വിദ്യാര്‍ത്ഥികള്‍ പ്രയത്‌നിക്കണമെന്ന് നിയുക്ത എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. നമ്മുടെ മുന്‍ഗാമികളായ മഹാത്മജിയും ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ത്യയുടെ സ്വാതന്ത്ര്യം സ്വപ്‌ന കാണുകയും അത് യാഥാര്‍ത്ഥ്യമാക്കാന്‍ ഭഗീരഥപ്രയത്‌നം ചെയ്തവരാണെന്നും ഇത്തരം മഹാന്മാരെ മാതൃകയാക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് കഴിഞ്ഞാല്‍ നമ്മുടെ രാജ്യം നന്മയുടെ ഉറവിടമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് വാങ്ങിയ ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്കിലെ മെമ്പര്‍മാരുടേയും ജീവനക്കാരുടെയും മക്കളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് വൈസ് പ്രസിഡണ്ട് ഇ.കെ.കെ പടന്നക്കാട് സ്വാഗതം പറഞ്ഞു. ബാങ്ക് പ്രസിഡണ്ട് പ്രവീണ്‍ തോയമ്മല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ മുഖ്യാതിഥിയായിരുന്നു. എം.അസിനാര്‍, ഡി.വി. ബാലകൃഷണന്‍, ഇബ്രാഹിം, രത്‌നാകരന്‍ എന്‍.കെ., കെ.പി. മോഹനന്‍, സുധാകരന്‍ വി.വി, റംസാന്‍ ആറങ്ങാടി, ഇസ്മായില്‍ ആറങ്ങാടി, ശൈലജ ചന്ദ്രശേഖരന്‍, സബീന, കുഞ്ഞിരാമന്‍ വി, വിനോദ് കുമാര്‍ പി സംസാരിച്ചു. ബാങ്ക് സെക്രട്ടറി പ്രസന്ന ലത നന്ദിയും പറഞ്ഞു.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി

  ഹൃദ്യാലക്ഷ്മിയെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനുമോദിച്ചു