updated on:2019-06-10 08:03 PM
എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

www.utharadesam.com 2019-06-10 08:03 PM,
കാസര്‍കോട്: വിധിയുടെ തടവില്‍ ദുരിതം പേറി ജീവിതം മുന്നോട്ടു നീക്കുന്നവരുടെ കണ്ണീരൊപ്പി യുവാക്കളുടെ കൂട്ടായ്മ ശ്രദ്ധേയമാകുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ ബഡ്‌സ് സ്‌കൂളിലെ കുരുന്നുകള്‍ക്ക് പഠനോപകരണ വിതരണത്തിനായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുമുള്ള ചെറുപ്പക്കാര്‍ ഇത്തവണയും ജില്ലയില്‍ എത്തി. കേരള യൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 8 വര്‍ഷമായി നടത്തി വരുന്ന സാന്ത്വനം പദ്ധതിയുടെ ഭാഗമായിട്ടാണ് കാറഡുക്ക സ്‌നേഹ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം നടന്നത്. കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനവും യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ ഒരു വര്‍ഷ കാലത്തേക്ക് ഏറ്റെടുക്കും. പ്ലസ് വണ്‍ പഠനത്തിന് ആഗ്രഹം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥിനിയുടെ വിദ്യാഭ്യസ ചെലവും നിലവില്‍ കൗണ്‍സില്‍ ഏറ്റെടുത്തു നടത്തുകയാണ്.
യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ. സുമന്‍ജിത്ത് മിഷ അധ്യക്ഷത വഹിച്ചു. കാറുഡുക്ക പഞ്ചായാത്ത് പ്രസിഡണ്ട് അനസൂയ റൈ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വിനോദ് നമ്പ്യാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായായ വിജയകുമാര്‍, രേണുക ദേവി, ജനനി, പഞ്ചായത്ത് സെക്രട്ടറി നന്ദഗോപാല്‍, കൗണ്‍സില്‍ ഭാരവാഹികളായ സുനില്‍ സുരേന്ദ്രന്‍, സജ്ജാദ് എം.എ, സാദിഖ്, മന്‍സൂര്‍, ഹരിക്കുട്ടന്‍, കിരണ്‍, ഷാനിഫ് നെല്ലിക്കട്ട, സഫ്‌വാന്‍ ചെടേക്കാല്‍, സ്‌കൂള്‍ പ്രതിനിധി ഭാരതി എന്നിവര്‍ പ്രസംഗിച്ചു.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി

  ഹൃദ്യാലക്ഷ്മിയെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനുമോദിച്ചു