updated on:2019-06-10 07:46 PM
രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

www.utharadesam.com 2019-06-10 07:46 PM,
ബദിയടുക്ക: രാമചന്ദ്ര മഠം ജഗദ്ഗുരു ശങ്കരാചര്യ മഹാ സംസ്ഥാനത്തിന്റെയും അമൃതധാര ഗോശാലയുടേയും ഹവ്യക മണ്ഡലം മുള്ളേരിയ, ബദിയടുക്ക, പെര്‍ള യൂണിറ്റുകളുടെയും നേതൃത്വത്തില്‍ ബദിയടുക്ക വിദ്യാപീഠം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം നടത്തി.
ചക്കയുടെ വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ ഉണ്ടായിരുന്നു. ചക്ക അച്ചാര്‍, കുര്‍മ, വറവ്, പോടി, മഞ്ചുരി, സമൂസ, പപ്പടം, ദോശ, സേമിയ, സാമ്പാര്‍, പുളിശ്ശേരി, വേവിച്ച് ഉണക്കിയ ചൊള, റൊട്ടി, വട, കേക്ക്, ചക്കക്കുരു ജൂസ് തുടങ്ങി അറുപതോളം ഇനങ്ങള്‍ ഒരുക്കിയിരുന്നു. ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു. ഈശ്വരി ബേരക്കടവ് അധ്യക്ഷത വഹിച്ചു. റിട്ട. സബ് രജിസ്ട്രാര്‍ മുഹമ്മദലി പെര്‍ള സംബന്ധിച്ചു.



Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി

  ഹൃദ്യാലക്ഷ്മിയെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനുമോദിച്ചു