updated on:2019-06-09 06:26 PM
പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

www.utharadesam.com 2019-06-09 06:26 PM,
ചെര്‍ക്കള: ചെങ്കള ഗ്രാമപഞ്ചായത്ത് വിജയോത്സവവും യാത്രയയപ്പ് സമ്മേളനവും നിയുക്ത എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിനാ സലീം അധ്യക്ഷതവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എ. അഹമ്മദ്ഹാജി, ഹാജറ മുഹമ്മദ് കുഞ്ഞി, ഷാഹിദ മുഹമ്മദ്കുഞ്ഞി, പഞ്ചായത്തംഗങ്ങളായ അബ്ദുള്ളക്കുഞ്ഞി കെ, സുഫൈജാ മുനീര്‍, സിന്ധു സി, ബി.ആര്‍.സി. ട്രെയിനര്‍ ജയറാം ജെ.ഡി.സി.സി ജനറല്‍ സെക്രട്ടറി ജയിംസ് സി.വി, മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി ചെര്‍ക്കള, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പുരുഷോത്തമന്‍ നായര്‍, മുസ്ലീംലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.എ. മക്കാര്‍ മാസ്റ്റര്‍, സെക്രട്ടറി പി.ഡി.എ. റഹ്മാന്‍, പി. മൂസക്കുട്ടി മാസ്റ്റര്‍ സംസാരിച്ചു.
കണ്ണൂര്‍ സര്‍വ്വകലാശാല എംകോം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നിഷിത എന്‍, പഞ്ചായത്തിന്റെ പരിധിയില്‍ നിന്നും എസ്.എസ്.എല്‍.സി/ പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍, എല്‍.എസ്.എസ്., യു.എസ്.എസ്. ജേതാക്കള്‍ എന്നിവരെയും, എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100ശതമാനം വിജയം നേടിയ ജി.എച്ച്.എസ്.എസ്. ആലംപാടി, ജി.എച്ച്.എസ്.എസ് എടനീര്‍, സ്വാമിജീസ് എച്ച്.എസ്.എസ്. എടനീര്‍ എന്നീ സ്‌കൂളുകളെയും അനുമോദിച്ചു. ഹരിത ചട്ടം പാലിച്ച് വിവാഹം നടത്തിയ ജലീല്‍ കടവത്തിനെ ആദരിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം പഞ്ചായത്തിന്റെ പരിധിയിലെ സ്‌കൂളുകളില്‍ നിന്നും വിരമിച്ച അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. സൈക്കോതെറാപിസ്റ്റ് പ്രദീപന്‍ മാലോത്ത് മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസിന് നേത്യത്വം നല്‍കി. പി.ഇ.സി. സെക്രട്ടറി സഖറിയാ തോമസ് സ്വാഗതവും ഇംപ്ലിമെന്റിംഗ് ഓഫീസര്‍ ജെ.ബി. പ്രകാശ് നന്ദിയും പറഞ്ഞു.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി

  ഹൃദ്യാലക്ഷ്മിയെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനുമോദിച്ചു