updated on:2019-06-08 06:22 PM
സമുദ്രതീരം വൃത്തിയാക്കി കാപ്പിലില്‍ സമുദ്ര ദിനാഘോഷം

www.utharadesam.com 2019-06-08 06:22 PM,
പാലക്കുന്ന്: ലോകസമുദ്രദിനത്തോടനുബന്ധിച്ച് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ കാപ്പില്‍ കടല്‍ത്തീരത്ത് പ്രതീകാത്മക മനുഷ്യച്ചങ്ങല തീര്‍ത്തു. കടല്‍ക്കരയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന സമുദ്രങ്ങളുടെ സൗന്ദര്യവും സമ്പത്തും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ മാതൃകാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ലോകത്ത് നടക്കുന്ന മലിനീകരണം സമുദ്രങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും പ്ലാസ്റ്റിക് വസ്തുക്കളും ആണവ വസ്തുക്കളും തുടങ്ങി മനുഷ്യനിര്‍മ്മിത വസ്തുക്കള്‍ സമുദ്രത്തിലെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നുവെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കെ.ജി. വിഭാഗം പ്രധാനധ്യാപിക ഇ.കെ. ശ്യാമള പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സ്വപ്‌ന അധ്യക്ഷത വഹിച്ചു.
ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍ പിലാത്തറ, വിദ്യാര്‍ത്ഥികളായ ഹരി, റിനില്‍, തേജസ്, യദുശ്രീ, റിഷിക, രാജലക്ഷ്മി, നേയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി