updated on:2019-06-06 06:29 PM
കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പെരുന്നാള്‍ വിരുന്നൊരുക്കി എസ്.വൈ.എസ്

www.utharadesam.com 2019-06-06 06:29 PM,
കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ 300 ലേറെ കിടപ്പു രോഗികള്‍ക്കും സഹായികള്‍ക്കും പെരുന്നാള്‍ വിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍.
കാസര്‍കോട് സോണ്‍ എസ്.വൈ.എസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ജനറല്‍ ആസ്പത്രിയിലെ മുഴുവന്‍ പേര്‍ക്കും ഉച്ച ഭക്ഷണമായി ചിക്കന്‍ ബിരിയാണി തയ്യാറാക്കി പ്രവര്‍ത്തകര്‍ ആസ്പത്രിയിലെത്തിയത്.
എസ്.വൈ.എസ് പ്രവര്‍ത്തകരുടെ പെരുന്നാളാഘോഷം മാതൃകാപരമാണെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. എസ്.വൈ.എസ് സോണ്‍ പ്രസിഡണ്ട് സയ്യിദ് അബ്ദുല്‍ കരീം ഹാദിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ പുളിക്കര്‍ ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡണ്ട് അബ്ലാസ് സഖാഫി, വൈസ് പ്രസി. ശംസുദ്ദീന്‍ പുതിയ പുര, സെക്രട്ടറി മുഹമ്മദ് ടിപ്പു നഗര്‍, എസ്.വൈ.എസ് സോണ്‍ നേതാക്കളായ അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, മുനീര്‍ സഅദി നെല്ലിക്കന്ന്, മുനീര്‍ ഏര്‍മാളം, അഹ്മദ് സഅദി ചെങ്കള, ആസിഫ് ആലമ്പാടി, നാസിര്‍ ചേരൂര്‍, ലതീഫ് തുരുത്തി, അബ്ദുല്‍റഹ്മാന്‍ ബദര്‍ നഗര്‍, എസ്.എ. റഹ്മാന്‍, സി.എം.എ ഖാദര്‍ ചേരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി