updated on:2019-06-03 06:33 PM
പെരുന്നാള്‍ ആഘോഷം അല്ലാഹുവിന്റെ സ്മരണ നിലനിര്‍ത്തിക്കൊണ്ടാവണം -സംയുക്ത ജമാഅത്ത്

www.utharadesam.com 2019-06-03 06:33 PM,
കാസര്‍കോട്: പുണ്യങ്ങള്‍ പെയ്തിറങ്ങിയ വിശുദ്ധ റമദാന് പരിസമാപ്തിയായി വന്നെത്തുന്ന പെരുന്നാളില്‍ ആഘോഷങ്ങള്‍ മറ്റുള്ളവര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയും ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ലയും ആഹ്വാനം ചെയ്തു. വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനം ജീവിതത്തെ നിയന്ത്രിക്കാന്‍ നമ്മെ പഠിപ്പിച്ചു.
സ്വയം നിയന്ത്രണത്തിന്റെ പരിശീലനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. വ്രതത്തിന്റെ മാധുര്യം അനുഭവിക്കാനുള്ള സൗഭാഗ്യമാണിത്. ആഘോഷങ്ങള്‍ അന്തഃസാരശൂന്യമായ കൊണ്ടാടലുകള്‍ ആകാന്‍ പാടില്ല എന്നതാണ് ഇസ്ലാമിന്റെ പക്ഷം. എല്ലാ ആഘോഷങ്ങളും അല്ലാഹുവിന്റെ സ്മരണ നിലനിര്‍ത്തിക്കൊണ്ടാകണം. മര്‍ദ്ദിതരെയും പീഡിതരെയും ഏത് വിഭാഗത്തില്‍പ്പെട്ടവരാണെന്ന് നോക്കാതെ സഹായിക്കണമെന്ന ഇസ്ലാമിന്റെ കല്‍പ്പന അനുസരിച്ച് ജീവിക്കണം.
ഇതര മത വിഭാഗങ്ങളെ ആദരിക്കാനും ബഹുമാനിക്കാനുമുള്ള ഇസ്ലാമിന്റെ ആജ്ഞ മറക്കരുത്. പെരുന്നാള്‍ ദിനത്തില്‍ പരസ്പരം കൈമാറേണ്ട സന്ദേശം ഇതായിരിക്കണമെന്നും എന്‍.എ.യും ടി.ഇ.യും പറഞ്ഞു.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി