updated on:2019-05-26 05:55 PM
ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ ഉണ്ണിത്താനെ കണ്ടു

www.utharadesam.com 2019-05-26 05:55 PM,
കാസര്‍കോട്: പ്രമുഖ പണ്ഡിതനും മംഗളൂരു-ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ കണ്ടെത്തുന്നതിന് ഈ വിഷയത്തില്‍ ഇടപെട്ട് ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ നേതാക്കള്‍ നിയുക്ത എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താനെ കണ്ടു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി അദ്ദേഹത്തിന് നിവേദനം നല്‍കി.
എല്ലാ മേഖലകളിലും തന്റെ ശക്തമായ സമ്മര്‍ദ്ദമുണ്ടാകുമെന്നും കേസ് തെളിയിക്കുന്നതിനുള്ള പോരാട്ടത്തില്‍ അവസാനം വരെ താന്‍ ഒപ്പമുണ്ടാകുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉറപ്പുനല്‍കി. എസ്.കെ.എസ്.എസ്.എഫ്. നേതാക്കളായ ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, സര്‍ഫുദ്ദീന്‍ കുണിയ, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, സിദ്ദിഖ് ബെളിഞ്ചം, നിയാസ് കുണിയ എന്നിവരും ഒപ്പമുണ്ടായിരുന്നു.



Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി