updated on:2019-05-25 06:58 PM
സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

www.utharadesam.com 2019-05-25 06:58 PM,
ദേളി: വിശുദ്ധ റമദാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് സഅദാബാദ് നൂറുല്‍ ഉലമാ സ്‌ക്വയര്‍ ഒരുങ്ങി.
മെയ് 29ന് രാവിലെ 9.30ന് പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തലോടെ പരിപാടിക്ക് തുടക്കമാവും. നൂറുല്‍ ഉലമാ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മയില്‍ ഹാദീ തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ഇഅ്തിഖാഫ് ജല്‍സ ആരംഭിക്കും. മഹ്‌ളറത്തുല്‍ ബദ്‌രിയ്യ, അസ്മാഉല്‍ ഹുസ്‌ന എന്നീ പരിപാടികള്‍ക്ക് സയ്യിദ് ഹിബതുല്ല അല്‍ ബുഖാരി നേതൃത്വം നല്‍കും. സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഖതമുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന നടത്തും.
വൈകീട്ട് 4 മണിക്ക് പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പ്രാരംഭ സംഗമം സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് എം. അലിക്കുഞ്ഞി മുസ്ല്യാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും. കെ.പി ഹുസൈന്‍ സഅദി സ്വാഗതം പറയും. റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും.
സയ്യിദ് കെ. പി.എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് യു.പി.എസ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ആദൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സൈദലവി ഖാസിമി കരിപ്പൂര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും. ശേഷം നടക്കുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. സമൂഹ നോമ്പ് തുറ, ഹവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്‌റ് എന്നീ നിസ്‌കാരങ്ങള്‍ക്ക് ശേഷം സമാപന പ്രാര്‍ത്ഥനാ സമ്മേളനം ആരംഭിക്കും. സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കും.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി