updated on:2019-05-13 06:11 PM
പി. സാഹിത്യവേദിക്ക് ഉജ്വല തുടക്കം

www.utharadesam.com 2019-05-13 06:11 PM,
കാഞ്ഞങ്ങാട്: മഹാകവി പിയുടെ കവിതകള്‍ ആര്‍ഷഭാരത സംസ്‌കാരത്തിന്റെ തുടര്‍ച്ചയാണെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അഭിപ്രായപ്പെട്ടു. കവിയുടെ ജന്മനാടായ വെള്ളിക്കോത്ത് രൂപവല്‍ക്കരിച്ച പി. സാഹിത്യ വേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവീകമായ അദ്വൈതം തന്നെ പി. കവിതകളുടെ പൊരുള്‍. സര്‍വഭൂത സമഭാവ ദര്‍ശനം പി. കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നതിന് ഇതാണ് കാരണം. മണ്‍തരിയെയും നക്ഷത്രത്തെയും ഒരുപോലെ കാണാന്‍ ഇതു കൊണ്ട് സാധിക്കും. മഹാന്മാഗാന്ധിയും ശ്രീനാരായണ ഗുരുവും ഈ അദ്വൈത സിദ്ധാന്തമാണ് പിന്തുടര്‍ന്നത്. വൃക്ഷങ്ങളും പക്ഷികളും ആകാശവും പി കവിതയ സചേതമായി കാണണുന്നത് ഇതുകൊണ്ടാണ് -അദ്ദേഹം പറഞ്ഞു.
വേദി പ്രസിഡണ്ട് ഡോ. യു. ശശി മേനോന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിയും കവിയുടെ മകനുമായ വി. രവീന്ദ്രന്‍ നായര്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. ഡോ. അംബികാസുതന്‍ മാങ്ങാട്, അജാനൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. സതി, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റണ്ട് പി. ബാലകൃഷ്ണന്‍, ടി.പി. അബ്ദുല്‍ ഹമീദ്, കെ. ജയന്‍, ഡോ. സി. ബാലന്‍, കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പി കവിതകള്‍ക്കുക്ക് രാധാ ശിവകുമാര്‍ നൃത്താവിഷ്‌കാരമൊരുക്കി. വിശ്വംഭരന്‍ വെള്ളിക്കോത്ത്, മേന മേലത്ത് എന്നിവര്‍ കവിതകള്‍ ആലപിച്ചു. കവി സമ്മേളനം ദിവാകരന്‍ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു. സി.എം. വിനയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കവിയും അജാനൂര്‍ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷനുമായ എം.വി. രാഘവന്‍, നാലപ്പാടം പത്മനാഭന്‍, ബിജു കാഞ്ഞങ്ങാട്, മുരളി മഡിയന്‍, രവീന്ദ്രന്‍ പാടി, രാമചന്ദ്രന്‍ കൂടാളി, രാജേഷ് കരിപ്പാല്‍, ജയന്‍ നീലേശ്വരം, സന്തോഷ് ഒഴിഞ്ഞവളപ്പ്, ഇ.വി. ആനന്ദകൃഷ്ണന്‍ അടുക്കത്തുപറമ്പ്, അജയ് പ്രസീദ് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. എം.കെ. പ്രിയ പ്രസംഗിച്ചു. ശ്രീലക്ഷ്മി, എ. രാംപ്രസാദ്, അദ്വൈത് ധനഞ്ജയന്‍, പി. അഭിഷേക്, ശിവപ്രിയ, ആദിത്യ ചന്ദ്രന്‍ എന്നിവര്‍ കാവ്യാഞ്ജലി അവതരിപ്പിച്ചു.Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം