updated on:2019-05-12 06:10 PM
കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥന് നല്‍കി വിനോദ് വീണ്ടും മാതൃകയായി

www.utharadesam.com 2019-05-12 06:10 PM,
ബദിയടുക്ക: റോഡരികില്‍ നിന്ന് കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്‌സ് ഉടമസ്ഥനെ ഏല്‍പിച്ച് വിദ്യാഗിരി മുനിയൂരിലെ ഇലക്ട്രീഷ്യന്‍ വിനോദ് വീണ്ടും മാതൃകയായി. ഇന്നലെ ഉച്ചയോടെ കാസര്‍കോട് നിന്ന് ബൈക്കില്‍ പോകുന്നതിനിടെയാണ് ബീജന്തടുക്ക അടിമ്പായി റോഡില്‍ വിനോദിന് പേഴ്‌സ് കണ്ടത്. തുറന്ന് നോക്കിയപ്പോള്‍ പണവും നിരവധി രേഖകളും കണ്ടു. ഉടന്‍ തന്നെ ബദിയടുക്ക പൊലീസ് സ്റ്റേഷനിലെത്തി പേഴ്‌സ് ഏല്‍പിച്ചു. അതിനിടെ പേഴ്‌സ് നഷ്ടപ്പെട്ട പള്ളത്തടുക്കയിലെ ജയചന്ദ്രന്‍ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസ് സാന്നിധ്യത്തില്‍ വിനോദ് പേഴ്‌സ് ജയചന്ദ്രന് കൈമാറി. ബൈക്കില്‍ കാസര്‍കോട്ട് നിന്ന് വരുന്നതിനിടെയാണ് ജയചന്ദ്രന് പേഴ്‌സ് നഷ്ടപ്പെട്ടത്. ഒരു വര്‍ഷം മുമ്പും വിനോദിന് റോഡരികില്‍ നിന്ന് പേഴ്‌സ് കളഞ്ഞുകിട്ടിയിരുന്നു. അത് പൊലീസ് സ്റ്റേഷനിലേല്‍പിക്കുകയായിരുന്നു. അന്ന് കര്‍ണാടക സ്വദേശിയുടെ പേഴ്‌സാണ് കളഞ്ഞുകിട്ടിയത്.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം