updated on:2019-05-09 06:51 PM
ജനറല്‍ ആസ്പത്രിയിലെ കുഴല്‍ കിണറില്‍ മോട്ടോര്‍ സ്ഥാപിച്ചു; വെള്ളം രണ്ട് ദിവസത്തിനുള്ളില്‍ വിതരണം ചെയ്യും

www.utharadesam.com 2019-05-09 06:51 PM,
കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ രൂക്ഷമായ കുടിവെള്ളത്തിന് ഇനി അറുതിയായി. കഴിഞ്ഞ ദിവസം ആസ്പത്രി വളപ്പില്‍ കുഴിച്ച കുഴല്‍ കിണറിന് മോട്ടോര്‍ സ്ഥാപിച്ചു. പൈപ്പിന്റെ ജോലി പൂര്‍ത്തികരിക്കാനുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ആസ്പത്രിയിലേക്ക് കുടിവെളളം വിതരണം ചെയ്യാനാവുമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. കുടിവെള്ള ക്ഷാമം ശ്രദ്ധയില്‍പ്പെട്ട എന്‍.എ.നെല്ലിക്കുന്ന് അടിയന്തരമായി ജില്ല കലക്ടറുമായി ബന്ധപ്പെടുകയും അനുമതി വാങ്ങുകയും ചെയ്തിരുന്നു. കുഴല്‍ കിണറിന്റെ മുഴുവന്‍ തുകയും നഗരസഭയാണ് നല്‍കുന്നത്. ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയാണ് കുഴല്‍ കിണര്‍ കുഴിച്ചത്. ഇന്നലെ ആസ്പത്രി പരിസരത്ത് കുഴല്‍ കിണറിന്റെ മോട്ടോര്‍ സ്ഥാപിക്കുന്ന ചടങ്ങില്‍ എം.എല്‍.എയ്ക്ക് പുറമേ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍.എ.മഹ്മൂദ് ഹാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ നെയിമുന്നിസ, കെ.എം.അബ്ദുല്‍ റഹ്മാന്‍, നഗരസഭാംഗം ശ്രീലത, എ.ഇ. പ്രജീഷ്, ആസ്പത്രി സൂപ്രണ്ട് ഡോ, കെ.കെ. രാജ റാം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഗീത ഗുരുദാസ് സംബന്ധിച്ചു.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം