updated on:2019-05-06 07:17 PM
പുതുക്കിപ്പണിത തളങ്കര ബദര്‍ മസ്ജിദ് ഉദ്ഘാടനം ചെയ്തു

www.utharadesam.com 2019-05-06 07:17 PM,
തളങ്കര: ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന് കീഴില്‍ പുതുക്കിപ്പണിത തളങ്കര ബദര്‍ മസ്ജിദ് (ഇസ്ലാമിക പള്ളി) കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പള്ളികള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗത്തില്‍ വീട് പണിത് നല്‍കുമെന്ന് ഖാസി പറഞ്ഞു. വഖഫ് കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു. മാലിക് ദീനാര്‍ വലിയ ജുമു അത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ളുഹര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ദഖീറത്തുല്‍ ഉഖ്‌റ സംഘം പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷതവഹിച്ചു. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., മുന്‍ മന്ത്രി സി.ടി. അഹമ്മദലി, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, പള്ളി നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ മുക്രി ഇബ്രാഹിം ഹാജി, ദഖീറത്തുല്‍ ഉഖ്‌റ സംഘം മുന്‍ പ്രസിഡണ്ട് കെ.എം. അബ്ദുല്‍ ഹമീദ് ഹാജി, കെ.എസ്. മുഹമ്മദ് ഹബീബുല്ല ഹാജി, എന്‍.എം. ഖറമുല്ലഹാജി, ടി.എ. മുഹമ്മദലി ബഷീര്‍, ഹസൈനാര്‍ ഹാജി തളങ്കര, അബ്ദുല്‍സത്താര്‍ ഹാജി, മീത്തല്‍ അബ്ദുല്ല, ജമാല്‍ ഹുസൈന്‍ ഹാജി, അഹമ്മദ് ഹാജി അങ്കോല, ദഖീറത്തുല്‍ ഉഖ്‌റ സംഘം ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ദഖീറത്തുല്‍ ഉഖ്‌റ സംഘം ജനറല്‍ സെക്രട്ടറി ടി.എ. ഷാഫി സ്വാഗതവും പള്ളി നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ എന്‍.കെ. അമാനുല്ല നന്ദിയും പറഞ്ഞു.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം