updated on:2019-05-05 06:37 PM
800ല്‍പരം അംഗങ്ങളുമായി ലേസ്യത്ത് തറവാട്ട് സംഗമം

www.utharadesam.com 2019-05-05 06:37 PM,
ചെമ്മനാട്: ചെമ്മനാട്ടെ ആന്‍ച്ച എന്ന അബ്ദുല്ല-ദൈനബി ദമ്പതിമാരുടെ പരമ്പരയില്‍ പെടുന്ന ലേസ്യത്ത് തറവാടിലെ മക്കളും പേരമക്കളും ഒത്തുചേര്‍ന്നു. തലമുറകളുടെ ആഹ്ലാദാരവം ലേസ്യത്ത് തറവാട്ടംഗങ്ങളെ ഉത്സവലഹരിയിലാക്കി. ചെമ്മനാട് കന്‍സ്മരവല്‍ ഓഡിറ്റോറിയത്തിലാണ് 800ല്‍ പരം സീയെല്‍ ലേസ്യത്ത് തറവാട്ടംഗങ്ങള്‍ ഒത്തുകൂടിയത്. മെയ് ഒന്നിന് രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണിവരെയായിരുന്നു സംഗമം.
സംഗമത്തില്‍ തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അബ്ദുല്‍ ഖാദര്‍ അഹ്‌സനെയും കാലിഗ്രാഫിയില്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച ഖലീലുള്ളാഹ് ചെമ്മനാടിനെയും ആദരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാകായിക പരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി. ഹാഫിസ് അബ്ദുല്‍ ഖാദര്‍ അഹ്‌സന്‍ ഖിറാഅത്ത് നടത്തി. മുതിര്‍ന്ന അംഗം സി.എല്‍ അബ്ദുല്ല ലേസ്യത്ത് ഉദ്ഘാടനം ചെയ്തു. സി.എല്‍ നജ്മുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സിദ്ദീഖ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. സി.എല്‍ അബ്ദുല്ല കൈന്താര്‍, കെ.വി അബൂബക്കര്‍ ഉമരി, അബൂസാലിഹ്, സി.എല്‍ മുനീര്‍, മുസ്തഫ മച്ചിനടുക്കം പ്രസംഗിച്ചു. സി.എല്‍ ശരീഫ് സ്വാഗതവും ഡോ: നാസിഹ് അഹമ്മദ് സി.എല്‍ നന്ദിയും പറഞ്ഞു.Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം