updated on:2019-05-05 06:36 PM
നോമ്പ് തുറയും ഇഫ്താറും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് നടത്തണം-സംയുക്ത മുസ്‌ലിം ജമാഅത്ത്

www.utharadesam.com 2019-05-05 06:36 PM,
കാസര്‍കോട്: റമദാന്‍ മാസത്തില്‍ നടക്കുന്ന ഇഫ്താര്‍ സംഗമങ്ങളും നോമ്പ് തുറകളും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് നടത്തണമെന്ന് കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ജനലക്ഷങ്ങള്‍ പങ്കെടുത്ത കാസര്‍കോട് മാലിക് ദീനാര്‍ ഉറൂസ് പരിപാടിയില്‍ നടപ്പിലാക്കി വിജയിച്ച രീതിയില്‍ ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കി സ്റ്റീല്‍, ഗ്ലാസ്, മണ്ണ്, സെറാമിക്‌സ് പാത്രങ്ങള്‍ ഉപയോഗിച്ചും ഭക്ഷണ മാലിന്യങ്ങള്‍ വലിച്ചെറിയാതെ വളമാക്കി മാറ്റിയും പദ്ധതി നടപ്പിലാക്കാന്‍ മുഴുവന്‍ ജമാഅത്ത് കമ്മിറ്റികളും മുന്നോട്ട് വരണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
എന്‍. എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല സ്വാഗതം പറഞ്ഞു. കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ടായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയെ തിരഞ്ഞെടുത്തു. സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ടായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടര്‍ന്ന് പിബി. അബ്ദുല്‍റസാഖ് എം.എല്‍.എ പ്രസിഡണ്ടായിരുന്നു. പി.ബി. അബ്ദുല്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ആക്ടിംഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
എന്‍.എ.അബൂബക്കര്‍, കെ.എസ്.എം.കുഞ്ഞി ഹാജി, കെ.ബി.മുഹമ്മദ് കുഞ്ഞി, മെയ്തീന്‍ കൊല്ലമ്പാടി, യഹ്‌യ തളങ്കര, എ. അബ്ദുല്‍ റഹ്മാന്‍, മുക്രി ഇബ്രാഹിം ഹാജി, പി.കെ അഷ്‌റഫ്, ടി.എ. ഷാഫി, കെ.എം. അബ്ദുല്‍ റഹ്മാന്‍, ലുക്മാന്‍ തളങ്കര, എം.എ.എച്ച് മുഹമ്മദ് ചെങ്കള, സിദ്ധിഖ് നദ്‌വി ചേരൂര്‍, മുജീബ് തളങ്കര, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, എ.ബി. ഷാഫി, കെ.എ.എം ബഷീര്‍ വോളിബോള്‍, മുഹമ്മദ് മുതലപ്പാറ, മുഹമ്മദ് മധൂര്‍, എം.എ മൊയ്തീന്‍ കുഞ്ഞി, ടി.എം മൊയ്തു, ഷാഫി പള്ളത്തടുക്ക, സി.എ. അബ്ദുല്ല കുഞ്ഞി, സിദ്ധിഖ് ചക്കര, കെ.എം.അബ്ബാസ് ഹാജി, കടവത്ത് അബ്ദുല്‍ ഖാദര്‍, പിഎം. അബ്ദുല്ല, ബി.കെ.അബ്ദുല്‍ ഗഫൂര്‍, ടി.എ. മുഹമ്മദ് ഷാഫി, എ.മൊയ്തീന്‍ കുഞ്ഞി, കെ.എച്ച്. അഷ്‌റഫ്, അബ്ദുല്‍ സത്താര്‍ പുളിക്കൂര്‍, ഇബ്രാഹിം, അബ്ദുല്‍ മജീദ്, ഒ. അബ്ദുല്‍റഹ്മാന്‍, യുസുഫ് ചാലക്കോട്, മുഹമ്മദ് കുഞ്ഞി ചാലക്കോട് സംബന്ധിച്ചു.Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം