updated on:2019-05-03 06:43 PM
സി.ബി.എസ്.ഇ: ആസിയ റിയായ്ക്ക് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം

www.utharadesam.com 2019-05-03 06:43 PM,
കാസര്‍കോട്: ഇക്കഴിഞ്ഞ സി.ബി.എസ്.ഇ സീനിയര്‍ സെക്കണ്ടറി പരീക്ഷയില്‍ ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ ആസിയ റിയ ദേശീയ തലത്തില്‍ സൈക്കോളജിയില്‍ നൂറില്‍ നൂറ് മാര്‍ക്ക് വാങ്ങി ദേശീയ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഖത്തറിലെ എച്ച്.ആര്‍ മാനേജര്‍ എം.ബി മുഹമ്മദിന്റെയും മൊഗ്രാലിലെ സാമൂഹ്യ പ്രവര്‍ത്തക ഫാത്തിമത്ത് റസിയ കെ.സിയുടെയും മകളാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളോടൊപ്പം സൈക്കോളജി എടുത്താണ് ഈ മിടുക്കി നേട്ടം സ്വന്തമാക്കിയത്.
ആലിയ സ്‌കൂളില്‍ സീനിയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇപ്രാവശ്യം പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും പാസ്സായി നൂറുമേനി കരസ്ഥമാക്കി. റാങ്ക് ജേതാവായ റിയയെയും പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച അധ്യാപകരെയും സ്‌കൂള്‍ പ്രിന്‍സിപ്പലും മാനേജരും അഭിനന്ദിച്ചു.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം