updated on:2019-04-30 07:28 PM
എബിസി കാസര്‍കോട് ഷോറൂം ഉദ്ഘാടനം ചെയ്തു

www.utharadesam.com 2019-04-30 07:28 PM,
കാസര്‍കോട്: ടൈല്‍, സാനിറ്ററി ബില്‍ഡിംഗ് മെറ്റിരിയല്‍ രംഗത്തെ ആഗോള ബ്രാന്‍ഡ് ആയ എബിസി ഗ്രൂപ്പിന്റെ സംരംഭമായ എബിസി സെയില്‍സ് കോര്‍പറേഷന്റെ കാസര്‍കോട് ഷോറും ഉദ്ഘാടനം വിദ്യാനഗറില്‍ പെയ്‌സ് ഗ്രൂപ്പ് ഫൗണ്ടര്‍ ചെയര്‍മാനും മലബാര്‍ ഗോള്‍ഡ് കോ-ചെയര്‍മാനുമായ പി.എ ഇബ്രാഹിം ഹാജി നിര്‍വ്വഹിച്ചു. ആദ്യ വില്‍പ്പന ഇബ്രാഹിം ഹാജിയില്‍ നിന്ന് സിദ്ദീഖ് പള്ളിപ്പുഴ ഏറ്റുവാങ്ങി. ഷോറൂമിലെ 12 വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ബ്രാന്‍ഡുകളുടെ ഡിസ്‌പ്ലേ ഏരിയകള്‍ പ്രമുഖ വ്യക്തികള്‍ ഉദ്ഘാടനം ചെയ്തു.
ഒന്നാംനിലയില്‍ സജ്ജീകരിച്ചിരിക്കുന്ന ജാഗ്വര്‍ ഏരിയ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് നിര്‍വ്വഹിച്ചു. ടോട്ടോ ഏരിയ എന്‍.എ ട്രസ്റ്റ് ചെയര്‍മാനും വ്യവസായ പ്രമുഖനുമായ എന്‍.എ അബൂബക്കര്‍ നിര്‍വ്വഹിച്ചു.
റോക്ക ഏരിയ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സ്റ്റോണ്‍ ഗാലറി ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കൊഹ്ലെര്‍ ഏരിയ മുഹമ്മദ് കുട്ടി കെ, വിട്രാ സോണ്‍ കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, ടൈല്‍സ് വിഭാഗം ലെന്‍സ്‌ഫെഡ് സെക്രട്ടറി ജോഷി എ.സി, സ്ലീക് കിച്ചന്‍ സോണ്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഗ്രോഹേ സോണ്‍ ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്ത് എന്നിവരും രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് സ്ലാബ് ഏരിയ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പയ്യന്നൂര്‍ പ്രസിഡണ്ട് കെ.യു വിജയകുമാര്‍, ഓഫീസ് ഉദ്ഘാടനം ദാമോദരന്‍ കെ (ദാമോദര്‍ ആര്‍ക്കിറ്റെക്ചര്‍) എന്നിവരും നിര്‍വ്വഹിച്ചു.
എ.ബി.സി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മദനി, ഡയറക്ടര്‍മാരായ ജാബിര്‍ കെ.എന്‍, ജുനൈദ് കെ.എന്‍, അബ്ദുല്‍ വഹീദ് കെ, മുഹമ്മദ് തസ്ലീം, മുഹമ്മദ് ബഷീര്‍, മുഹമ്മദ് അന്‍വര്‍, റാഫി പി, ഷിനാദ് കെ.എന്‍, തസ്‌രീഫ് കെ, അബ്ദുല്ല, ഹംസ പി.കെ, അബ്ദുല്‍ റഷീദ് പി., അസീസ് വി.കെ എന്നിവരും മുസ്തഫ കെ.പി, മുഹമ്മദ് കുട്ടി, ഹംസ പി.പി, അബ്ദുല്‍ ഹമീദ് കെ ചടങ്ങില്‍ പങ്കെടുത്തു.Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം