updated on:2019-04-27 06:58 PM
കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: എ.കെ. മൊയ്തീന്‍കുഞ്ഞി പ്രസി; നാഗേഷ് ഷെട്ടി സെക്ര.

www.utharadesam.com 2019-04-27 06:58 PM,
കാസര്‍കോട്: കാസറകോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ 2019-20 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞിയുടെ അധ്യക്ഷതയില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്നു. സെക്രട്ടറി ശശിധരന്‍ കെ. വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബഷീര്‍ കല്ലങ്കാടി വാര്‍ഷിക വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് റഫീഖ് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അംഗത്വ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളിലൊന്നായ വില്‍പ്പന നികുതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നുള്ളത് ജി.എസ്.ടി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നാക്കി ഭരണ ഘടന ഭേദഗതി യോഗം അംഗീകരിച്ചു.
എ.കെ മൊയ്തീന്‍ കുഞ്ഞിയെ 2019-21 വര്‍ഷത്തേക്കുള്ള പ്രസിഡണ്ടായി വീണ്ടും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി കെ.നാഗേഷ് ഷെട്ടിയെ പ്രസിഡണ്ട നോമിനേറ്റ് ചെയ്തു. ട്രഷററായി ബഷീര്‍ കല്ലങ്കാടിയെയും വൈസ് പ്രസിഡണ്ടുമാരായി കെ. ദിനേശ്, സി.കെ ഹാരിസ് എന്നിവരെയും മുനീര്‍ എം.എം, ജലീല്‍ ടി.എം, ഉല്ലാസ് കുമാര്‍ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. 58 പ്രവര്‍ത്തക സമിതി അംഗങ്ങളെയും 26 ജില്ലാ കൗണ്‍സില്‍ അംഗങ്ങളെയും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി കെ.നാഗേഷ് ഷെട്ടി നന്ദി പറഞ്ഞു.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം