updated on:2019-04-27 06:37 PM
അടുക്കത്ത് ബയല്‍ അല്‍ബയാന്‍ ഗേള്‍സ് കോളേജില്‍ സനദ് ദാന സമ്മേളനം നടത്തി

www.utharadesam.com 2019-04-27 06:37 PM,
കാസര്‍കോട്: അടുക്കത്ത് ബയല്‍ മജ്‌ലിസ് എജ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലുള്ള അല്‍ ബയാന്‍ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗേള്‍സില്‍ നടന്ന സനദ്ദാന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് രക്ഷാധികാരി യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ സനദ് പ്രഭാഷണം നടത്തി. ട്രസ്റ്റിന് കീഴിലുള്ള മജ്‌ലിസ് തഹ്ഫീളുല്‍ ഖുര്‍ ആന്‍ ഫോര്‍ ബോയ്‌സ്, അല്‍ ബയാന്‍ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗേള്‍സ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച് 200 ഓളം ഹാഫിള്, ഹാഫിളാത്തുകള്‍ ഖുര്‍ആന്‍ പ്രചരണ രംഗത്തുള്ളത് ശ്രദ്ധേയമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സയ്യിദ് അലി തങ്ങള്‍ കുമ്പോലിനെ ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ് ഉപഹാരം നല്‍കി. ഹാഫിള് ഹാഷിം മൗലവി മുഖ്യപ്രഭാഷണം നടത്തി. സി.എം. അബ്ദുല്ല, മാമു അടുക്കത്ത് ബയല്‍, അബ്ദുല്‍ ഖാദര്‍ ടി., ഷറഫുദ്ദീന്‍, ടി.കെ. മുഹമ്മദ് കുഞ്ഞി, അഹ്മദ് കുഞ്ഞി കോളിയാട്, ഗഫൂര്‍, ഹസൈനാര്‍, സമീര്‍ ചെങ്കളം, അബ്ബാസ് ബന്തിയോട്, സിദ്ധിഖ് ബേവിഞ്ച, എം.ടി. മുഹമ്മദ് കുഞ്ഞി ഹാജി ബേവിഞ്ച, അഷ്‌റഫ് നായന്മാര്‍മൂല, എ.ടി. മുഹമ്മദ് ഹാജി, ഇഖ്ബാല്‍ മദീന പ്രസംഗിച്ചു. എം.എം. മുനീര്‍ സ്വാഗതവും മഹമൂദ് സഫര്‍ നന്ദിയും പറഞ്ഞു.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം