updated on:2019-04-19 06:44 PM
നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

www.utharadesam.com 2019-04-19 06:44 PM,
നെല്ലിക്കട്ട : നെല്ലിക്കട്ട വാദിനൂരില്‍ നടന്ന അല്‍നൂര്‍ ഇസ്ലാമിക് അക്കാദമിയുടെ എട്ടാം വാര്‍ഷിക ഒന്നാം സനദ് ദാന സമ്മേളന പരിപാടികള്‍ സമാപിച്ചു. ഖുര്‍ആന്‍ വിരുന്ന്, കുടുംബ സംഗമം, കലാവിരുന്ന്, സ്‌നേഹസംഗമം, സനദ്ദാന സമ്മേളനം തുടങ്ങിയ പരിപാടികള്‍ വിവിധ സെഷനുകളിലായി നടന്നു.
'ഹിഫ്‌ള്, ശരീഅത്ത് പഠനത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ വിദ്യാനഗര്‍ നൂര്‍ മസ്ജിദ് ഖത്തീബ് റാഷിദ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഇ.എന്‍. ഇബ്രാഹിം മൗലവി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പിരിക്ക ഉദ്ഘാടനം ചെയ്തു. സാജിദ് എ.എം. ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു.
അല്‍ നൂര്‍ കുടുംബ സംഗമം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പിരിക്കയുടെ അധ്യക്ഷതയില്‍ ഡോ.അഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. വി.പി. ഷൗക്കത്ത് അലി മുഖ്യ പ്രഭാഷണം നടത്തി. ഖാസിം ദാരിമി സ്വാഗതം പറഞ്ഞു. സാംസ്‌കാരിക സമ്മേളനം മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. ശാന്തപുരം അല്‍ ജാമിഅ ഇസ്ലാമിയ ഡെപ്യൂട്ടി റെക്ടര്‍ ഇല്യാസ് മൗലവി മുഖ്യ പ്രഭാഷണവും കൊപ്പല്‍ ചന്ദ്രശേഖരന്‍ സൗഹൃദ സംഭാഷണവും നടത്തി. ഇ.അബൂബക്കര്‍ ഹാജി, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, എന്‍. എ. അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം നെല്ലിക്കട്ട, അബൂബക്കര്‍ ഗിരി പ്രസംഗിച്ചു. മൂസ ബി ചെര്‍ക്കള സ്വാഗതവും ഹംദാന്‍ മുഹമ്മദ് ചെമ്പിരിക്ക നന്ദിയും പറഞ്ഞു. സനദ്ദാന- സമാപന സമ്മേളനം അക്കാദമി ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പിരിക്കയുടെ അധ്യക്ഷതയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ അബ്ദുശുക്കൂര്‍ ഖാസിമി സനദ്ദാന പ്രസംഗവും ഇ.എന്‍. ഇബ്രാഹിം മൗലവി സിലബസ് വിശദീകരണവും നടത്തി. കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ടി. എ. ഷാഫി, അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, ബഷീര്‍ കുഞ്ചാര്‍, റഈസ് അണങ്കൂര്‍, ഹാഫിള് ഫഹദ് അല്‍ ഐനി, യുസുഫ് മൗലവി, അനസ് മൗലവി ഈരാറ്റുപേട്ട പ്രസംഗിച്ചു. സുവനീര്‍ പ്രകാശനം ഇബ്രാഹിം മൗലവി ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. ത്വല്‍ഹത്ത് അലി നദ്‌വി സ്വാഗതവും മൊയ്തീന്‍കുഞ്ഞി ചെമ്പിരിക്ക നന്ദിയും പറഞ്ഞു.Recent News
  തളങ്കര സ്‌കൂള്‍ '75 മേറ്റ്‌സ്' ഗ്രീന്‍ കാസര്‍കോട്-മരം ഒരു വരം പദ്ധതിക്ക് തുടക്കം കുറിച്ചു

  മഴക്കാല ദുരിതം: സഹായമെത്തിക്കാന്‍ കൈകോര്‍ക്കണമെന്ന് കാന്തപുരം

  മലയോര റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ജനകീയ സമരസമിതി

  ജി.എസ്.ടി പഠന ക്ലാസും അനുമോദനവും സംഘടിപ്പിച്ചു

  മല്ലം അട്ക്ക മസ്ജിദ് അല്‍ ഹുദാ ഉദ്ഘാടനം ചെയ്തു

  സഅദിയ്യ സഫാ സെന്ററിന് ശിലാസ്ഥാപനം നടത്തി

  ചിന്ത രവീന്ദ്രന്‍ പുരസ്‌കാര ദാനവും സ്മാരക പ്രഭാഷണവും 28ന് കാസര്‍കോട്ട്

  കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് ലിഫ്റ്റ് സൗകര്യമുള്ള 4 നില കെട്ടിടം വരുന്നു

  കെ.എസ്.എസ്.എഫ്. ചികിത്സാസഹായം വിതരണം ചെയ്തു

  കാസര്‍കോടിന്റെ റെയില്‍വേ വികസനത്തിനായി മുറവിളി ഉയര്‍ത്തി ഉണ്ണിത്താന്‍ എം.പി

  കിംസ് സണ്‍റൈസില്‍ നൂതന സാങ്കേതികവിദ്യയോടെയുള്ള സി.ടി. സ്‌കാന്‍ യന്ത്രം

  ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഒരുമണിക്കൂറിനുള്ളില്‍ മൂന്നുലക്ഷം മുളത്തൈകള്‍ നട്ടുപിടിപ്പിച്ചു

  ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ കനിവില്‍ എട്ട് കുടുംബങ്ങള്‍ക്ക് വീട്

  നിര്‍ധന കുടുംബത്തിന് ആസ്‌ക് ആലംപാടിയുടെ കൈത്താങ്ങ്

  കാസര്‍കോട് ഗവ. കോളേജില്‍ 25 വര്‍ഷം മുമ്പ് പടിയിറങ്ങിയവര്‍ സംഗമിക്കുന്നു