updated on:2019-04-18 06:29 PM
രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

www.utharadesam.com 2019-04-18 06:29 PM,
കാസര്‍കോട്: കേരളത്തില്‍ വന്ന് ഇടതുമുന്നണിക്കെതിരെ മത്സരിക്കുകയും മറുവശത്ത് ഇടതുമുന്നണിക്കെതിരെ ഒന്നും പറയാതിരിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടേത് ഇരട്ടത്താപ്പാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് ഇടതുമുന്നണിയുടെ വിജയം സുനിശ്ചിതമാണെന്നും കേരളത്തില്‍ എല്‍.ഡി.എഫിന് വന്‍വിജയം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആദ്യഘട്ടത്തില്‍ തന്നെ മേല്‍ക്കൈ നേടിയ എല്‍.ഡി.എഫ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനേക്കാളും കൂടുതല്‍ സീറ്റും വോട്ടും നേടുമെന്ന് ഉറപ്പായി കഴിഞ്ഞു.
രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതില്‍ സന്തോഷം ബി.ജെ.പിക്കാണ്. ആറു സംസ്ഥാനങ്ങളില്‍ മാത്രമാണ് ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നത്. ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബദലുയര്‍ത്തുന്ന ഇടതുപക്ഷത്തിന്റെ ശക്തമായ പിന്തുണയില്‍ മതേതര സര്‍ക്കാര്‍ നിലവില്‍ വരും. കേരളത്തില്‍ 525 ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നുവെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും ഏതൊക്കെയാണ് ഈ സംഭവങ്ങളെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി ആര്‍.എസ്.എസ് പ്രചാരകനെ പൊലെയാണ് പ്രസംഗിക്കുന്നത്. ശബരിമല ചര്‍ച്ചാവിഷയമാക്കുന്നതില്‍ ഇടതുപക്ഷത്തിന് പ്രശ്‌നമില്ല. അത് ബി.ജെ.പിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാകും. സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. 1991 ന് മുമ്പ് ഇവിടെ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളും പോയിരുന്നു. 1991 എപ്രില്‍ അഞ്ചിന് സ്ത്രീ പ്രവേശനത്തിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അന്നത്ത ഇ.കെ. നായനാറുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ വിധി നടപ്പാക്കി. ഹൈക്കോടതി വിധിക്കെതിരെ ബി.ജെ.പിയുടെ അഭിഭാഷക സംഘമാണ് സുപ്രീംക്കോടതിയില്‍ പോയതെന്ന് എല്ലാവര്‍ക്കും അറിയാം. സ്ത്രീ പ്രവേശനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംക്കോടതിയില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. സുപ്രീംക്കോടതി വിധി എന്തായാലും നടപ്പാക്കുമെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വ്യക്തമാക്കിയത്- കോടിയേരി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും കൂടെയുണ്ടായിരുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് ടി.എ. ഷാഫി അധ്യക്ഷനായി. കെ.വി .പത്‌മേഷ് സ്വാഗതം പറഞ്ഞു.Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം