updated on:2019-04-11 07:16 PM
ജനറല്‍ ആസ്പത്രിക്ക് സിപാപ് മെഷീന്‍ നല്‍കി കെ.ഇ.എ കുവൈത്തിന്റെ കൈത്താങ്ങ്

www.utharadesam.com 2019-04-11 07:16 PM,
കാസര്‍കോട്: പിറന്നു വീണ ഉടനെ പല കുട്ടികള്‍ക്കുമുണ്ടാകുന്ന ശ്വാസ തടസ്സവും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഏറ്റവും പ്രയോജനകരമായ ബബ്ബിള്‍സ് സിപാപ് മെഷീന്‍ (മിനി വെന്റിലേറ്റര്‍) കാസര്‍കോട് ജനറല്‍ ആസ്പത്രിക്ക് സമ്മാനിച്ച് കുവൈത്തിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കുവൈത്ത് കാസര്‍കോട് എക്‌സ്പാട്രീയേറ്റ്‌സ് അസോസിയേഷന്‍ (കെ.ഇ.എ) ശ്രദ്ധേയമായി.
രണ്ട് ലക്ഷം രൂപയോളം വിലവരുന്ന സിപാപ് സിസ്റ്റം ഇന്നല ആസ്പത്രിയില്‍ നടന്ന ചടങ്ങില്‍ അധികൃതര്‍ ഏറ്റുവാങ്ങി. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. താന്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയല്ല, സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഈ സഹായം ഏറ്റുവാങ്ങുകയാണെന്ന് കലക്ടര്‍ പറഞ്ഞു. കെ.ഇ.എ ഹോം കോര്‍ഡിനേറ്റര്‍ ഹസ്സന്‍ മാങ്ങാട് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് കബീര്‍ തളങ്കര സംഘടനയുടെ പ്രവര്‍ത്തനം പരിചയപ്പെടുത്തി. പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ. ഷാഫി, ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. രാജാറാം, ഡോ. നാരായണ നായ്ക്, സുബൈര്‍ പള്ളിക്കാല്‍ സംസാരിച്ചു.
സുബൈര്‍ കാടംകോഡ്, ജലീല്‍ ആരിക്കാടി, ജാഫര്‍ പള്ളം, സത്താര്‍ കൊളവയല്‍, മുസ്തഫ ചെമ്മനാട്, മജീദ് ഇട്ടമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അസീസ് തളങ്കര സ്വാഗതവും അബ്ദുള്ള കടവത്ത് നന്ദിയും പറഞ്ഞു. ആരോഗ്യ മേഖലയില്‍ കെ.ഇ. എയുടെ രണ്ടാം ഘട്ട സഹായ വിതരണമാണിത്. നേരത്തെ ജില്ലാ ആസ്പത്രിക്കും സഹായം നല്‍കിയിരുന്നു.Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി