updated on:2019-04-08 07:00 PM
അക്രമ രാഷ്ട്രീയത്തിനെതിരെ കേരള ജനത വിധിയെഴുതും -എ.കെ. ആന്റണി

www.utharadesam.com 2019-04-08 07:00 PM,
കാഞ്ഞങ്ങാട്: അക്രമ രാഷ്ട്രീയത്തിനെതിരെ കേരള ജനത ഈ തിരഞ്ഞെടുപ്പില്‍ വിധിയെഴുതുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. കൊലചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം പെരിയ ഇന്ദിരഭവനില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ യു.ഡി.എഫ് 20 സീറ്റുകളും തൂത്തുവാരും. അത് കോണ്‍ഗ്രസിന്റെയോ മറ്റു ഘടകകക്ഷികളുടെയോ പ്രവര്‍ത്തനം കൊണ്ടുമാത്രമല്ല. സി.പി.എമ്മിന്റെ അഹന്തക്കും ധിക്കാരത്തിനും ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാന്‍ കേരളജനത തീരുമാനിച്ചതായി ആന്റണി പറഞ്ഞു. കല്യോട്ട് ഇരട്ടക്കൊലപാതകം നടന്ന് രണ്ടുമാസം പൂര്‍ത്തിയായിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. സി.ബി.ഐ. അന്വേഷണം വേണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യത്തെ മുഖ്യമന്ത്രി എതിര്‍ക്കരുത്. എതിര്‍ത്താല്‍ പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എമ്മിന് താല്‍പര്യമുള്ളതായി ജനങ്ങള്‍ സംശയിക്കും. ബി.ജെ.പിയുടെ വാക്കുകള്‍ കടമെടുത്താണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്. രാഹുല്‍ മത്സരിക്കേണ്ടത് ബി.ജെ.പിക്കെതിരെയാണെന്നാണ് അവരുടെ വാദം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അവരെ ആശങ്കപ്പെടുത്തുന്നു. മോദിക്കെതിരെ രാജ്യം മുഴുവന്‍ നടന്ന് പ്രസംഗിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. സി.പി.എം. ദുര്‍ബലമായതിന് കോണ്‍ഗ്രസല്ല ഉത്തരവാദികള്‍. ബി.ജെ.പി. മുഖ്യ എതിരാളിയായിട്ടുള്ള എത്ര മണ്ഡലങ്ങളില്‍ സി.പി.എം. മത്സരിക്കുന്നുണ്ട്. നരേന്ദ്ര മോദിക്കെതിരെ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രസംഗിക്കാന്‍ പോകാനെങ്കിലും പിണറായി വിജയന്‍ തയ്യാറാകുമോയെന്നും ആന്റണി ചോദിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, ഹക്കീം കുന്നില്‍, അഡ്വ. സി.കെ. ശ്രീധരന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി