updated on:2019-04-08 06:20 PM
60ഓളം ഡോക്ടര്‍മാര്‍, മൂവായിരത്തോളം രോഗികള്‍... മെഗാമെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

www.utharadesam.com 2019-04-08 06:20 PM,
കാസര്‍കോട്: മംഗളൂരുവിലെ പ്രശസ്തരായ 60 ഓളം ഡോക്ടര്‍മാര്‍, നഴ്‌സുമാരും ലാബ് ടെക്‌നീഷ്യന്മാരുമടക്കം 250 ഓളം ജീവനക്കാര്‍, വിവിധ രോഗങ്ങളാല്‍ വലഞ്ഞ 3000 ത്തോളം രോഗികള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറ് കണക്കിന് വോളണ്ടിയര്‍മാര്‍... നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇന്നലെ ഒരു മിനി മെഡിക്കല്‍ കോളേജ് തന്നെയായി മാറുകയായിരുന്നു.
തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ 1975 എസ്.എസ്.എല്‍.സി. ബാച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പാണ് കാസര്‍കോടിന്റെ ചരിത്രത്തില്‍ തന്നെ ഇടം നേടിയത്.
മംഗളൂരുവിലെ പ്രശസ്ത ഡോക്ടര്‍മാരായ എം.വി. ജലാലുദ്ദീന്‍, മനീഷ് റായ്, രക്ഷിത്, മുഹമ്മദ് റിസ്‌വാന്‍, ഹൈദര്‍, ശിവപ്രസാദ്, ശിബിലി, മുഹമ്മദ് ഷമീര്‍, ഭഗത്, പ്രശാന്ത് കുമാര്‍, മുഹമ്മദ് സലീം, എന്‍.എ. മുഹമ്മദ് ഇര്‍ഫാന്‍, ഗുരുപ്രസാദ്, മുഹമ്മദ് ഫഹീന്‍, സൗദ ആലം നവാസ്, മുഹമ്മദ് സമീറുദ്ദീന്‍, ആലം നവാസ്, ഷിഹാബ് ഹസന്‍, അസ്മിയ അബ്ദുല്‍ റസാഖ്, യോഗേഷ് കുമാര്‍, അനില്‍ കക്കുഞ്ചെ, മുസ്തഫ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രോഗികളെ പരിശോധിച്ചത്. ലാബും സ്‌കാനിംഗ് സൗകര്യവും എക്‌സ്‌റേ യൂണിറ്റും പല്ല് പരിശോധനാ യൂണിറ്റും ഒരുക്കിയിരുന്നു. മുഴുവന്‍ രോഗികള്‍ക്കും സൗജന്യമായി മരുന്നുകള്‍ നല്‍കുകയും ചെയ്തു. ചെയര്‍മാന്‍ ടി.എ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ എം.എ. ലത്തീഫ്, ടി.എ. ഖാലിദ്, കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍, മൊയ്തീന്‍ അങ്കോല, സി.എ. മുസ്തഫ, പി.എം. കബീര്‍, അബൂ തായി, ബി.യു. അബ്ദുല്ല, എന്‍. ഇബ്രാഹിം, സി.എല്‍. ഹനീഫ്, ടി.എ. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ടി.എ. ഉസ്മാന്‍ മാസ്റ്റര്‍, പി.എ. സലാം, ഫതാഹ്, നൗഷാദ് പൊയക്കര, മുഹമ്മദ് കുഞ്ഞി പി.എ., മുഹമ്മദ് കുഞ്ഞി, പട്ട്‌ള മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ തുടങ്ങിയവര്‍ മെഗാ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ടി.ഇ. അബ്ദുല്ല, യഹ്‌യ തളങ്കര, എന്‍.എ. അബൂബക്കര്‍, ടി.എ. ഷാഫി, ഡോ. ടി.എ. മഹമൂദ് തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.Recent News
  വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

  നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

  ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു