updated on:2019-04-06 07:57 PM
കൈവിരലില്‍ മോതിരം ഊരിയെടുക്കാനാവാതെ മുറുകി; കുഞ്ഞിന്റെ രക്ഷയ്ക്ക് അഗ്‌നി ശമന സേനയെത്തി

www.utharadesam.com 2019-04-06 07:57 PM,
കാഞ്ഞങ്ങാട്: ചന്തയില്‍ നിന്നും മോതിരം വാങ്ങി വിരലില്‍ അണിഞ്ഞപ്പോള്‍ തിരികെ ഊരിയെടുക്കാനാവാതെ നിലവിളിച്ച കുട്ടിയെ രക്ഷിക്കാന്‍ അഗ്‌നിശമന സേനയെത്തി.
ഉറൂസ് നടക്കുന്ന മടിക്കൈ കന്നാള്‍ ചന്തയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്ന സംഭവം. ഉറുസ് ചന്ത നോക്കി നടക്കുന്നതിനിടയില്‍ പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ താമസിക്കുന്ന ഒരു പെണ്‍കുഞ്ഞാണ്‌മോതിരം വാങ്ങിയിട്ടത്. ഒടുവില്‍ ഊരാന്‍ പറ്റാതായി നിലവിളച്ച കുട്ടിയെയും എടുത്ത് മാതാവും ബന്ധുക്കളും ചേര്‍ന്ന് ജില്ല ആസ്പത്രിയിലെത്തി.
ഏറെ ശ്രമിച്ചിട്ടും വിരലില്‍ നിന്നും മോതിരം മാറ്റാന്‍ സാധിച്ചില്ല. ഗത്യന്തരമില്ലാതെ അവര്‍ കാഞ്ഞങ്ങാട് അഗ്‌നിശമനസേന നിലയിത്തിലേക്ക് കുട്ടിയെയും കൊണ്ട് ചെല്ലാന്‍ ആവശ്യപ്പെട്ടു.
നിലവിളിയോടെ കുട്ടിയുമായി അഗ്‌നിശമന നിലയത്തിലെത്തി.കുട്ടിയുടെ കൈവിരലില്‍ നിന്നും ഏറെ പണിപ്പെട്ടാണ് അഗ്‌നി ശമന സേനാംഗങ്ങള്‍ അരം കൊണ്ട് രാകി മോതിരം മുറിച്ചു മാറ്റിയത്.
സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷ്, ജീവനക്കാരായ കെ.ടി.ചന്ദ്രന്‍, ദിനായേല്‍, ശ്രീസൂര്യ, കൃഷ്ണരാജ് എന്നിവര്‍ ചേര്‍ന്ന് കുട്ടിയുടെ കൈവിരലിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ ക്ഷമയോടെയാണ് മോതിരം അറുത്തുമാറ്റിയത്.



Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി