updated on:2019-04-04 07:18 PM
മെഗാ മെഡിക്കല്‍ ക്യാമ്പ് ഏഴിന്

www.utharadesam.com 2019-04-04 07:18 PM,
കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 1975 ബാച്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് ഏഴിന് രാവിലെ 9 മുതല്‍ 3 വരെ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. മംഗളൂരുവിലെ പ്രശസ്തരായ 60ഓളം ഡോക്ടര്‍മാര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കും. ന്യൂറോളജി, കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്, നെഫ്രോളജി, യൂറോളജി, ജനറല്‍ ഫിസിഷ്യന്‍, ഡര്‍മറ്റോളജി, ഡെന്റല്‍, എന്‍ഡോക്രിനോളജി, ജനറല്‍ സര്‍ജറി, മൈക്രോ വാസ്‌കുലര്‍ സര്‍ജറി, ഇ.എന്‍.ടി, പള്‍മോനോളജി, ഓങ്കോളജി, പീഡിയാട്രിക്, പീഡിയാട്രിക് സര്‍ജറി, ഗൈനക്കോളജി, ഒപ്താല്‍മോളജി, സൈക്യാട്രി, കോസ്‌മെറ്റോളജി തുടങ്ങി ഏതാണ്ട് എല്ലാവിഭാഗങ്ങളിലേയും പ്രമുഖ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും.
മെഡിക്കല്‍ ക്യാമ്പിന്റെ ബ്രോഷര്‍ പ്രകാശനം എന്‍.എ അബൂബക്കര്‍ ഹാജി സംഘാടക സമിതി ചെയര്‍മാന്‍ ടി.എ ഷാഹുല്‍ ഹമീദിന് നല്‍കി നിര്‍വ്വഹിച്ചു.
എം.എ അഹമ്മദ് പ്രാര്‍ത്ഥന നടത്തി. എം.എ ലത്തീഫ് സ്വാഗതം പറഞ്ഞു. 75 ക്ലാസ്‌മേറ്റ്‌സ് അംഗങ്ങള്‍ സംബന്ധിച്ചു. കെ.എ ബഷീര്‍ വോളിബോള്‍, മൊയ്തീന്‍ അങ്കോല, ബി. അബ്ദുല്ല, ടി.എ ഉസ്മാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി