updated on:2019-04-04 06:09 PM
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അടുത്തമാസം 24 ന് പരിഗണിക്കും

www.utharadesam.com 2019-04-04 06:09 PM,
കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് അടുത്തമാസം 24 ന് ഹൈക്കോടതി പരിഗണിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് കെ. സുരേന്ദ്രന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത് 24ലേക്ക് മാറ്റിയത്. കഴിഞ്ഞ മഞ്ചേശ്വരം നിയോജകമണ്ഡലം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാര്‍ത്ഥിയായിരുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ വിജയത്തെ ചോദ്യം ചെയ്തുകൊണ്ട് ബി.ജെ.പി സ്ഥാന്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയാണ് ചില തടസങ്ങള്‍ കാരണം തീര്‍പ്പാക്കാതെ കിടക്കുന്നത്. നേരിയ ഭൂരിപക്ഷത്തിനാണ് അബ്ദുല്‍ റസാഖ് മഞ്ചേശ്വരത്ത് വിജയിച്ചിരുന്നത്. കള്ളവോട്ടിലൂടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമെന്ന് ആരോപിച്ചാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. നിയമയുദ്ധം മുറുകുന്നതിനിടെ പി.ബി അബ്ദുല്‍ റസാഖ് അന്തരിച്ചതോടെ ഈ കേസിന്റെ പ്രസക്തിയും നഷ്ടമായി തുടങ്ങുകയായിരുന്നു. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് അനിവാര്യമാണെങ്കിലും കേസില്‍ അന്തിമ തീരുമാനം ഉണ്ടാവാത്തത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയാണ്. കേസില്‍ നിന്ന് പിന്‍മാറുന്നതായി കെ. സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഇനിയും വൈകും.



Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി