updated on:2019-04-03 07:47 PM
സുല്‍ത്താനില്‍ വിശ്വ വജ്ര അന്താരാഷ്ട്ര ഡയമണ്ട് എക്‌സിബിഷന്‍ തുടങ്ങി

www.utharadesam.com 2019-04-03 07:47 PM,
കാസര്‍കോട്: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡ് ഷോറൂമില്‍ വിശ്വവജ്ര അന്താരാഷ്ട്ര ഡയമണ്ട് എക്‌സിബിഷനും വില്‍പനയും തുടങ്ങി. ഈമാസം 1 മുതല്‍ 15 വരെയാണ് പ്രദര്‍ശനയും വില്‍പനയും. ഇറ്റലി, ഫ്രാന്‍സ്, ബെല്‍ജിയം, സിങ്കപ്പൂര്‍, അമേരിക്ക കൂടാതെ അറബ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ബ്രൈഡല്‍ പാര്‍ട്ടി വെയര്‍, ഓഫീസ് വെയര്‍, കോളേജ് വെയര്‍, ഡെയിലി വെയര്‍ ആഭരണങ്ങള്‍ 6500 രൂപ ഡിസ്‌കൗണ്ടില്‍ ലഭിക്കുമെന്ന് സുല്‍ത്താന്‍ ഗ്രൂപ്പ് എം.ഡി. ഡോ. ടി.എം അബ്ദുല്‍ റഹൂഫ് അറിയിച്ചു. 5000 രൂപ മുതല്‍ ഒരു കോടി രൂപയോളം വില വരുന്ന ഡയമണ്ട് ആഭരണങ്ങള്‍ എക്‌സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി. എം. അബ്ദുല്‍ റഹീം അറിയിച്ചു. എക്‌സിബിഷന്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു. ബെല്‍ജിയം കളക്ഷന്‍ അച്ചു നായന്മാര്‍മൂല, സിങ്കപ്പൂര്‍ കളക്ഷന്‍ ഡോ. മായാ മല്ല്യ, ഇറ്റാലിയന്‍ കളക്ഷന്‍ ലക്ഷ്മി ഭട്ട്, ടര്‍ക്കിഷ് കളക്ഷന്‍ കെ.എസ് അന്‍വര്‍ സാദത്ത്, യു.എസ് കളക്ഷന്‍ ശിവറാം ഭട്ട്, പ്രിന്‍സസ് കളക്ഷന്‍ സലാം പി.ബി, സോളിറ്റയര്‍ കളക്ഷന്‍ ഡോ. അനിത കരുണന്‍, എം.എഫ്.ഡി കളക്ഷന്‍ മുനീര്‍ കമ്പാര്‍, പൊല്‍കി കളക്ഷന്‍ യു. ഷറഫുദ്ദിന്‍, ഗ്രേഡിംഗ് മെഷീന്‍ അര്‍ഷാദ് വോര്‍ക്കാടി എന്നിവര്‍ നിര്‍വഹിച്ചു. ഏതു ജ്വല്ലറിയില്‍ നിന്നും വാങ്ങിയ ഡയമണ്ട് ആഭരണങ്ങളുടെ പ്യുരിറ്റി ചെക്ക് ചെയ്യുവാനുള്ള ഡയമണ്ട് ക്വാളിറ്റി മെഷീനും മുംബൈയില്‍ നിന്നുള്ള ജെമ്മോളജിസ്റ്റിന്റെ സേവനവും ഈ കാലയളവില്‍ ലഭ്യമാണ്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് പ്രദര്‍ശനം കാസര്‍കോട് സുല്‍ത്താന്‍ ഒരുക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.Recent News
  വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

  നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

  ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു