updated on:2019-04-02 07:51 PM
വിജയരാഘവന്‍ പരസ്യമായി മാപ്പുപറയണം -മുല്ലപ്പള്ളി

www.utharadesam.com 2019-04-02 07:51 PM,
കാഞ്ഞങ്ങാട്: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ സഭ്യേതരമായ പ്രസംഗം ഗൗരവമായി കാണണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിജയരാഘവന്‍ പരസ്യമായി മാപ്പുപറയണമെന്നും പാര്‍ട്ടി അദ്ദേഹത്തിനെതിരെ മാതൃകാപരമായി നടപടിയെടുക്കണമെന്നും കെ.പി.സി.സി നിയമപരമായ നടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയരാഘവനെതിരെ നടപടിയെടുക്കാത്തപക്ഷം, ഈ പ്രസംഗം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് നടത്തിയതെന്ന് അനുമാനിക്കേണ്ടിവരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഈ പ്രസ്താവനയോടെ സി.പി.എമ്മിന്റെ സ്ത്രീകളോടും ദളിത് സമൂഹത്തോടുമുള്ള സമീപനം എന്താണെന്ന് വ്യക്തമായതായും മുല്ലപ്പള്ളി പറഞ്ഞു.
വിജയരാഘവന്റെ പ്രസ്താവനക്കെതിരെ ആലത്തൂരിലെ യു.ഡി.എഫ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Recent News
  വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

  നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

  ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു