updated on:2019-04-02 06:20 PM
വേണം ജല സാക്ഷരത; ഫ്രാക് കണ്‍വെന്‍ഷനും ഫോട്ടോ പ്രദര്‍ശനവും 5ന്

www.utharadesam.com 2019-04-02 06:20 PM,
കാസര്‍കോട്: ഫ്രാക് ഹോര്‍ട്ടി കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 5ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ ജലസാക്ഷരത സെമിനാറും ചിത്രപ്രദര്‍ശനവും നടക്കും. പൊള്ളുന്ന വേനല്‍ കേരളത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് എത്തിച്ച സാഹചര്യത്തില്‍ ജല സാക്ഷരത സംബന്ധിച്ച് ജനങ്ങളില്‍ ബോധമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ ഒരുക്കുന്നത്. ജല സംരക്ഷണത്തിന് ശാസ്ത്രീയവും വ്യക്തവുമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ജലാശയങ്ങള്‍ സംരക്ഷിക്കാനും ജല സ്രോതസുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കാനും അനിയന്ത്രിതമായ ജല ചൂഷണം ഇല്ലാതാക്കാനും ജല സാക്ഷരത ആര്‍ജ്ജിക്കണമെന്ന മുദ്രാവാക്യമാണ് ഫ്രാക് ഹോര്‍ട്ടി കള്‍ച്ചറല്‍ ഫോറം മുന്നോട്ട് വെക്കുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ എം. പത്മാക്ഷന്‍, കണ്‍വീനര്‍ എ. പ്രഭാകരന്‍ എന്നിവര്‍ അറിയിച്ചു. ഫ്രാക് പ്രസിഡണ്ട് ജി.ബി. വത്സന്‍ അധ്യക്ഷത വഹിക്കും. കെ.വി. മണികണ്ഠദാസ് രചിച്ച ജലഗീതം ശ്രീലക്ഷ്മി എം.ജി ആലപിക്കും. എഴുത്തുകാരനും ഗ്രാഫിക് നോവലിസ്റ്റുമായ കെ.എ. ഗഫൂര്‍ ചിത്രപ്രദര്‍ശനം പരിചയപ്പെടുത്തും. രാജേന്ദ്രന്‍ പുല്ലൂരിന്റെ 'വെള്ളത്തിന്റെ പേരില്‍' ഉണ്ടായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വാട്ടര്‍ ജേര്‍ണലിസ്റ്റ് ശ്രീപഡ്രെ ഉദ്ഘാടനം ചെയ്യും. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് വകുപ്പ് മേധാവി ഡോ. മനോജ് പി. സാമുവേല്‍ സംസാരിക്കും.Recent News
  വെല്‍ഫിറ്റ് കുടിവെള്ള വിതരണം ഏഴാം വര്‍ഷവും

  നെല്ലിക്കട്ട അല്‍നൂര്‍ ഇസ്‌ലാമിക് അക്കാദമി വാര്‍ഷികത്തിന് സമാപനം

  ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ക്ക് അനുമോദനം നാളെ

  യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹ വ്യാഴം

  വോട്ടോട്ടം ആവേശകരമായി

  രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്നത് തിരിച്ചടി ഭയന്ന് -കോടിയേരി

  കൊട്ടിക്കലാശം 21ന്; 3 മുന്നണികള്‍ക്കും വെവ്വേറെ സ്ഥലങ്ങള്‍ അനുവദിച്ചു

  മോഡിയേയും അമിത്ഷായേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം -ബൃന്ദ കാരാട്ട്

  ത്വാഹിര്‍ തങ്ങള്‍ ഉറൂസ് സമാപിച്ചു

  കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അമാന്തം -കേന്ദ്രമന്ത്രി

  എന്‍.എം.സി.സിയുടെ മെഗാ മെഡിക്കല്‍ ക്യാമ്പ് 21ന് തളങ്കരയില്‍

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  ചിന്താശേഷിയുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത് -സി. മുഹമ്മദ് ഫൈസി

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു