updated on:2019-04-01 01:29 PM
ഇമാം ശാഫി അക്കാദമിയില്‍ ഇത്തിസാല്‍ കുടുംബ സംഗമം സമാപിച്ചു

www.utharadesam.com 2019-04-01 01:29 PM,
കുമ്പള: ഇമാംശാഫി ഇസ്ലാമിക് അക്കാദമിയുടെ പതിനൊന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഇത്തിസാല്‍കുടുംബ സംഗമം നടന്നു. ഇമാംശാഫി ഇസ്ലാമിക് അക്കാദമിയിലെ വിവിധങ്ങളായ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകന്മാരുടെയും സ്ഥാപനമേധാവികളുടെയും കുടുംബങ്ങള്‍ ഒത്തുകൂടി. കുമ്പള സംയുക്ത ജമാഅത്ത് സെക്രട്ടറി സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. ഹംസത്തുല്‍ വഹബിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ഇമാംശാഫി ഇസ്ലാമിക് അക്കാദമി ചെയര്‍മാന്‍ എം.എ ഖാസിം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സാജിദ് ശമീര്‍ അല്‍ അസ്ഹരി ഇസ്ലാമിക കുടുംബം എന്ന വിഷയത്തില്‍ ക്ലാസ് അവതരിപ്പിച്ചു.
കെ.എല്‍ അബ്ദുല്‍ഖാദര്‍ അല്‍ ഖാസിമി, ഉമറുല്‍ഖാസിമി, അബ്ദുല്‍ ഹമീദ്‌സ്പിക്ക്, ഗഫൂര്‍ എരിയാല്‍, താജ് അബ്ദുല്ല ഹാജി, കണ്ണൂര്‍ അബ്ദുല്ല, അബൂബക്കര്‍ ലാന്റ്മാര്‍ക്ക്, എ.കെ.എം അഷ്‌റഫ്, മൂസ ഹാജി കോഹിനൂര്‍, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, ഖാലിദ് ബാഖവി, അസ്ലംഫൈസി, പ്രൊഫ. ബാലചന്ദ്രന്‍, ഡി.എം ബഷീര്‍ കളനാട്, ഡി.പി മുഹമ്മദ് പേരാല്‍, ഡി.എം മമ്മു പേരാല്‍, എന്‍.കെ അബ്ദുല്ല മൗലവി പേരാല്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, അജ്മല്‍ മാസ്റ്റര്‍ പേരാല്‍ പങ്കെടുത്തു. ഇമാംശാഫി ഇസ്ലാമിക് അക്കാദമി വാഫി വിഭാഗം എച്ച്.ഒ.ഡി ശംസുദ്ധീന്‍ വാഫി നീലേശ്വരം സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ സലാംഫൈസി പേരാല്‍ നന്ദിയും പറഞ്ഞു.Recent News
  പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

  സി.പി.എം. പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതക്ക് കിഫ്ബി സഹായം; ടെണ്ടര്‍ ഉടന്‍

  അസീസ് കരിപ്പൊടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  കെ.ഇ.എ. കുവൈത്ത് ഫെസ്റ്റ് ശ്രദ്ധേയമായി

  തളങ്കര പടിഞ്ഞാറില്‍ വെസ്റ്റേണ്‍ പ്രീ പ്രൈമറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി