updated on:2019-03-13 06:44 PM
കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി

www.utharadesam.com 2019-03-13 06:44 PM,
കുമ്പള: കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഏഴ് ഡോക്ടര്‍മാരടക്കം 55 ജീവനക്കാരുടെ ശമ്പളം വീണ്ടും മുടങ്ങി. അഞ്ചാം തിയതി ലഭിക്കേണ്ടിയിരുന്ന ശമ്പളം മാസം പകുതിയായിട്ടും ലഭിച്ചിട്ടില്ലെന്നാണ് പരാതി.
ശമ്പളം മുടങ്ങിയതോടെ പല ജീവനക്കാര്‍ക്കും കുട്ടികളുടെ സ്‌കൂള്‍ ഫീസടക്കാനും വീടിന്റെ വാടക നല്‍കാനും കഴിഞ്ഞില്ല. ജീവനക്കാര്‍ വര്‍ഷത്തിലൊരിക്കല്‍ കൊടുക്കേണ്ട ഇന്‍കം ടാക്‌സ് പേപ്പര്‍ കൊടുക്കാത്തത് കാരണമാണ് ശമ്പളം മുടങ്ങാന്‍ കാരണമായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍ എല്ലാ ജീവനക്കാരും ഇന്‍കം ടാക്‌സ് രേഖ അയച്ചുകൊടുത്തിട്ടും ശമ്പളം ലഭിക്കാത്തതില്‍ ജീവനക്കാര്‍ക്ക് അമര്‍ഷമുണ്ട്.
ഒരുവര്‍ഷത്തിനിടെ പല കാരണങ്ങള്‍ പറഞ്ഞ് നാല് പ്രാവശ്യമാണ് കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത്.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും