updated on:2019-03-13 06:41 PM
എല്‍.ഡി.എഫ്. 2001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

www.utharadesam.com 2019-03-13 06:41 PM,
കാഞ്ഞങ്ങാട്: അലാമിപ്പള്ളി ബസ്സ്റ്റാന്റ് പരിസരത്ത് പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ ആയിരങ്ങളെ സാക്ഷിയാക്കി എല്‍.ഡി.എഫ്. കാസര്‍കോട് പാര്‍ലമെന്റ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നല്‍കി.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കല്ല്യാശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം നിയമസഭ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗവും റവന്യു മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ജെ.ഡി. ജില്ലാ പ്രസിഡണ്ട് എ.വി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് സതീഷ്ചന്ദ്രന്‍ ജയിക്കുമെന്ന് പി. കരുണാകരന്‍ എം.പി. യോഗത്തില്‍ പറഞ്ഞു. എം.എല്‍.എമാരായ ടി.വി രാജേഷ്, സി. കൃഷ്ണന്‍, എം. രാജഗോപാലന്‍, കെ. കുഞ്ഞിരാമന്‍, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു, എ.കെ നാരായണന്‍, കെ. കുഞ്ഞിരാമന്‍, എം.വി കോമന്‍ നമ്പ്യാര്‍, പി. ജനാര്‍ദനന്‍, കെ.വി കുഞ്ഞിരാമന്‍, വി.പി.പി മുസ്തഫ, വി.കെ രാജന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം. അനന്തന്‍ നമ്പ്യാര്‍, ടിമ്പര്‍ മുഹമ്മദ്, എം. കുഞ്ഞിരാമന്‍, കാസിം ഇരിക്കൂര്‍, എ.വി. കുഞ്ഞികൃഷ്ണന്‍, ഷെരീഫ് പാലോളി, സി.വി. ദാമോദരന്‍, പി.എം മൈക്കിള്‍, മൊയ്തീന്‍കുഞ്ഞി കളനാട്, കുഞ്ഞിരാമന്‍ നായര്‍, റെനി ജേക്കബ്, മാട്ടുമ്മല്‍ ഹസ്സന്‍, വി.കെ രമേശന്‍, കെ. എം രമേശന്‍, കെ.എം ബാലകൃഷ്ണന്‍, പത്മനാഭന്‍, കെ. കൃഷ്ണന്‍ നമ്പ്യാര്‍, നഗരസഭാചെയര്‍മാന്‍ വി.വി രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.Recent News
  തിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

  1418-ാം സ്ഥാപക വാര്‍ഷിക നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ പള്ളി

  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു