updated on:2019-03-13 06:36 PM
മല്ലികാര്‍ജ്ജുന ക്ഷേത്രം ബ്രഹ്മകലശ മഹോത്സവത്തിന് ഭക്തജനത്തിരക്കേറി

www.utharadesam.com 2019-03-13 06:36 PM,
കാസര്‍കോട്: കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠാ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തിന് ഭക്തജനത്തിരക്കേറി. 8ന് ആരംഭിച്ച മഹോത്സവത്തിന് നഗരം മുഴുവന്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പേജാവര്‍ മഠാധിപതി ശ്രീ ശ്രീ വിശ്വേശ്വര തീര്‍ത്ഥ സ്വാമിജി അടക്കമുള്ളവരാണ് മഹോത്സവത്തിനെത്തിയത്. ഇന്നലെ വത്സന്‍ തില്ലങ്കേരി പ്രഭാഷണം നടത്തി. കര്‍ണാടക എം.എല്‍.എ. ഉമാനാഥ് കോട്ട്യാന്‍ മുഖ്യാതിഥിയായിരുന്നു. ഇന്ന് വൈകിട്ട് നടക്കുന്ന ധാര്‍മ്മിക സഭയില്‍ നളീന്‍ കുമാര്‍ കട്ടീല്‍ എം.പി, വ്യവസായി വസന്തപൈ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. രാത്രി യക്ഷഗാന ബയലാട്ടം അരങ്ങേറും. നാളെ രാവിലെ ഗണപതി ഹോമം, മണ്ഡല പൂജ, അശ്വത് ഉപനയനം എന്നിവക്ക് ശേഷം സാംസ്‌കാരിക ധാര്‍മ്മിക പരിപാടികള്‍ നടക്കും. വൈകിട്ട് സാധ്വി ശ്രീ ശ്രീ മാതാനന്ദമയിയെ പൂര്‍ണ്ണ കുംഭത്തോടെ സ്വീകരിക്കും. സവിത ടീച്ചര്‍ അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ധാര്‍മ്മിക പ്രഭാഷണം നടത്തും. മീര ആള്‍വ, മാലതി സുരേഷ്, പ്രേമ എല്ലോജി റാവു, ചേതന എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. രാത്രി 8.30 ന് നാട്ടരങ്ങ് അരങ്ങേറും.
15ന് രാവിലെ 11 മണിക്ക് യക്ഷഗാന താള മദ്ദളവും വൈകിട്ട് 5.30ന് ആചാര്യ സംഗമവും നടക്കും. ഉച്ചില പത്മനാഭ തന്ത്രി അധ്യക്ഷത വഹിക്കും. ദേവമൂര്‍ത്തി നരസിംഹ ആചാര്‍ മുഖ്യപ്രഭാഷണം നടത്തും. 8.30 ന് ദേശ കരെദാഗ കന്നട നാടകം അരങ്ങേറും. 16ന് ഉച്ചക്ക് 12.30ന് ബ്രഹ്മകലശാഭിഷേകം, വൈകിട്ട് 5മണിക്ക് ശ്രീ ശ്രീ വിദ്യാപ്രസന്ന തീര്‍ത്ഥ സ്വാമിജി, ശ്രീ ശ്രീ വിവിക്താനന്ദ സരസ്വതി എന്നിവര്‍ക്ക് വരവേല്‍പ്പ് എന്നിവ നടക്കും. സമാപന പരിപാടിയില്‍ ബ്രഹ്മകലശോത്സവ സമിതി പ്രസിഡണ്ട് സി.വി. പൊതുവാള്‍ അധ്യക്ഷത വഹിക്കും. ബെല്‍ത്തങ്ങാടി എം.എല്‍.എ. ഹരീഷ് പൂഞ്ച മുഖ്യാതിഥിയായിരിക്കും. രാത്രി 8.30ന് ശ്രീ ഭൂതനാദം മലയാളം പൗരാണിക നാടകം അരങ്ങേറും.Recent News
  തിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

  1418-ാം സ്ഥാപക വാര്‍ഷിക നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ പള്ളി

  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു