updated on:2019-03-13 05:56 PM
കാസര്‍കോട്ട് കാറ്റ് യു.ഡി.എഫിന് അനുകൂലം -ഖമറുദ്ദീന്‍

www.utharadesam.com 2019-03-13 05:56 PM,
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫിന് അനുകൂലമായ കാറ്റാണ് വീശുന്നതെന്ന് യു.ഡി.എഫ്. ജില്ലാ ചെയര്‍മാനും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ എം.സി. ഖമറുദ്ദീന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ 'മീഡിയ ഫോര്‍ ദ ലീഡര്‍' മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനെ നടുക്കിയ പെരിയ ഇരട്ടക്കൊലയില്‍ മനസ് നീറിയ അമ്മമാരുടെ പ്രതികരണമാവും ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമായും ഉണ്ടാവുക. അമ്മമാരുടെ കണ്ണീര്‍ ഇനിയും തോര്‍ന്നിട്ടില്ല. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് വിജയത്തെ ബാധിക്കില്ല. എപ്പോഴും യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാനം തന്നെയാണ് ഉണ്ടാവാറുള്ളത്. ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കയ്യില്‍ നിന്ന് വഴുതിപ്പോയ വിജയത്തെ തിരിച്ച് പിടിക്കും. എം.പി. എന്ന നിലയില്‍ പി. കരുണാകരന്‍ കാസര്‍കോടിനെ പിന്നോട്ടാണ് നയിച്ചത്. 15 വര്‍ഷക്കാലം ലോക്‌സഭയെ പ്രതിനിധീകരിച്ചിട്ടും കാസര്‍കോട് മണ്ഡലത്തില്‍ പറയത്തക്ക വികസനങ്ങള്‍ ഒന്നും ഉണ്ടായില്ല. പാര്‍ട്ടി പറയുന്ന സ്ഥാപനങ്ങള്‍ക്കും വായനശാലകള്‍ക്കും ഫണ്ട് നല്‍കിയതിനെയാണ് വലിയ വികസന നേട്ടമായി പെരുമ്പറ മുഴക്കുന്നത്. ജില്ലാ ആസ്ഥാനത്ത് പല വികസനങ്ങളും ഉണ്ടായത് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.യുടെ ശ്രമഫലമായാണ്. രാജധാനി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ച കാര്യത്തിലടക്കം അത് കാണാവുന്നതാണ്. റെയില്‍വെ രംഗത്ത് കാസര്‍കോട്ട് ഉണ്ടായ പല നേട്ടങ്ങളും ഇ. അഹ്മദ് മന്ത്രിയായിരുന്ന കാലത്ത് ഉണ്ടായതാണ്. മഞ്ചേശ്വരം മണ്ഡലത്തെ പി. കരുണാകരന്‍ തീര്‍ത്തും അവഗണിച്ചു. ഉപ്പള റെയില്‍വെ സ്റ്റേഷന്‍ പൂട്ടാന്‍ ഒരുങ്ങിയപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം രംഗത്തിറങ്ങി ചെറുത്ത് തോല്‍പ്പിക്കുകയായിരുന്നു. നരേന്ദ്രമോദിയെ ഭരണത്തില്‍ നിന്നിറക്കാനുള്ള ജനങ്ങളുടെ വികാരമായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിരുദ്ധ തരംഗം ആഞ്ഞടിക്കും. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ.സര്‍ക്കാര്‍ എല്ലാ രംഗത്തും ജനങ്ങളെ വഞ്ചിക്കുകയായിരുന്നു- ഖമറുദ്ദീന്‍ പറഞ്ഞു.
ഹര്‍ത്താലിന് ഞാന്‍ ആഹ്വാനം ചെയ്തു എന്നത് കെട്ടിച്ചമച്ച വാര്‍ത്തയായിരുന്നു. എനിക്കതില്‍ യാതൊരു പങ്കുമില്ല. മുസ്ലിം ലീഗ് ഹര്‍ത്താലിന് എതിരാണ്- ഒരു ചോദ്യത്തിന് മറുപടിയായി ഖമറുദ്ദീന്‍ പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി കെ.വി. പത്മേഷ് സ്വാഗതം പറഞ്ഞു.Recent News
  തിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

  1418-ാം സ്ഥാപക വാര്‍ഷിക നിറവില്‍ തളങ്കര മാലിക് ദീനാര്‍ വലിയ പള്ളി

  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു