updated on:2019-03-12 06:35 PM
അടിപൊളി സെന്റോഫില്ല; കോളേജിന് അലമാരയും നിറയെ പുസ്തകങ്ങളും സമ്മാനിച്ച് ദഖീറത്ത് കോളേജ് വിദ്യാര്‍ത്ഥിനികള്‍

www.utharadesam.com 2019-03-12 06:35 PM,
കാസര്‍കോട്: കോളേജ് ലൈബ്രറിക്ക് അലമാരയും നിറയെ പുസ്തകവും സമ്മാനിച്ച് യാത്രയാവുകയാണ് തളങ്കര ദഖീറത്ത് വനിതാ കോളേജിലെ മൂന്നാം വര്‍ഷ ബി.കോം, ബി.എ., കോഴ്‌സുകളിലെ വിദ്യാര്‍ത്ഥിനികള്‍. ഡിഗ്രി പഠനത്തിന് ശേഷം നടത്തുന്ന യാത്രയയപ്പിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥിനികള്‍ സ്വരൂപിച്ച തുക ഉപയോഗിച്ച് കോളേജിന് അലമാരയും പുസ്തകവും സമ്മാനിച്ചത്. പൊതു ജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാവുന്ന രീതിയിലാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്. മാനേജര്‍ എം.എ. ലത്തീഫ്, പ്രിന്‍സിപ്പള്‍ ആര്‍.എസ്. രാജേഷ് കുമാര്‍, വനിതാ കോളേജ് ഇന്‍ചാര്‍ജ് ടി.വി. രജിത എന്നിവര്‍ ലൈബ്രറിയുടെ താക്കോല്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ഏറ്റുവാങ്ങി. വൈസ് പ്രിന്‍സിപ്പള്‍ മഞ്ജു കുര്യാക്കോസ്, പി.പി. ശ്യാമള, പി. സവിത പ്രസംഗിച്ചു. ദഖീറത്തുല്‍ ഉഖ്‌റ സംഘം പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി ടി.എ. ഷാഫി, ട്രഷറര്‍ മുക്രി ഇബ്രാഹിം ഹാജി എന്നിവര്‍ വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും