updated on:2019-03-12 06:12 PM
കാസര്‍കോടിനെ മാനവ മൈത്രിയുടെ വിളനിലമാക്കുക -ജില്ലാ കലക്ടര്‍

www.utharadesam.com 2019-03-12 06:12 PM,
കാസര്‍കോട്: സൗഹൃദവും സാഹോദര്യവും നിലനിര്‍ത്തി ശാശ്വതമായ ശാന്തിയും മാനവമൈത്രിയും കളിയാടുന്ന നഗരമായി ജില്ലാ ആസ്ഥാനമായ കാസര്‍കോടിനെ മാറ്റിയെടുക്കാന്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെ സജീവമായ ഇടപെടലും സഹകരണവും ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബു പറഞ്ഞു. ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ ഇന്‍ കാസര്‍കോട് (ഫ്രാക്) ന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാക് പ്രസിഡണ്ട് ജി.ബി. വത്സന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. പത്മാക്ഷന്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ എം.എ. ഹുസൈന്‍ കണക്കുകള്‍ അവതരിപ്പിച്ചു. ഫ്രാകിന്റെ മുന്‍ പ്രസിഡണ്ടുമാരായ എം.കെ. രാധാകൃഷ്ണന്‍, സണ്ണി ജോസഫ് എന്നിവരും വി. രാഘവന്‍, കെ. ജയചന്ദ്രന്‍, ബി.സി. കുമാരന്‍, ഇന്ദിരാപ്രദീപ്, ഡോ. വെള്ളിക്കീല്‍ രാഘവന്‍ സംസാരിച്ചു. സുബിന്‍ ജോസ്, ശ്രീമതി അമ്പിളി എന്നിവര്‍ സ്വാഗതഗാനമാലപിച്ചു. ജനങ്ങള്‍ക്കു രാത്രികാല യാത്രയ്ക്ക് സഹായകരമായി ബസ് സൗകര്യം ഏര്‍പ്പെടുത്തുക, മെച്ചപ്പെട്ട നഗരാസൂത്രണത്തിലൂടെ കാസര്‍കോട് പട്ടണത്തില്‍ സുഗമമായ ട്രാഫിക്, പാര്‍ക്കിംഗ് സൗകര്യം, സൗന്ദര്യവല്‍ക്കരണം എന്നിവക്കു വേണ്ടിയുള്ള നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
ഭാരവാഹികള്‍: എം.കെ. രാധാകൃഷ്ണന്‍, സണ്ണി ജോസഫ് (രക്ഷാധികാരികള്‍), ജി.ബി. വത്സന്‍ (പ്രസി.), എം.പത്മാക്ഷന്‍ (ജന.സെക്ര.), കെ. മുകുന്ദന്‍, ഷീലാ ജെയിംസ്, ഹുസ്സൈന്‍. എം.എ. (വൈ. പ്രസി.), സുബിന്‍ ജോസ്, ബി.സി. കുമാരന്‍, എ. പ്രഭാകരന്‍ നായര്‍, എം.സി. ശേഖരന്‍ നമ്പ്യാര്‍ (സെക്ര.), കെ.വി. കുമാരന്‍ (ട്രഷ.).Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും